ചെക്ക്പോസ്റ്റില്‍ ജീവനക്കാരുമായി വാക്കേറ്റം: 75,000 രൂപ പിഴ ഈടാക്കി
ഗൂഡല്ലൂര്‍: തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ള ചെക്ക്പോസ്റ്റില്‍ ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട 12 പേരുടെ മേല്‍ വനംവകുപ്പ് 75,000 രൂപ പിഴ ചുമത്തി. തൃശൂര്‍ സ്വദേശികളായ സുദീഷ് (21), ഡിജിത്ത് (32), ലിവിന് (25), ജിനീഷ് (27), അകില് (23), അജിത്ത് (25), അജയ് (18), കോഴിക്കോട് സ്വദേശികളായ വിനീത് (21), നീലേഷ് (23), നിവിന്‍ (19), ശങ്കര്‍ (19), അരുണ്‍ (22) എന്നിവരുടെ പേരിലാണ് പിഴ ചുമത്തിയത്. റെയ്ഞ്ചര്‍ ആരോഗ്യസ്വാമിയാണ് പിഴ ചുമത്തിയത്. രാത്രി 11.30ആണ് സംഘം രണ്ട് കാറുകളിലായി കര്‍ണാടകയില്‍ നിന്ന് കക്കനഹള്ള ചെക്ക്പോസ്റ്റില്‍ എത്തിയത്. എന്നാല്‍ രാത്രി യാത്രാ നിരോധനം കാരണം ജീവനക്കാര്‍ ചെക്ക്പോസ്റ്റ് തുറന്ന് കൊടുത്തിരുന്നില്ല. ചെക്ക്പോസ്റ്റ് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ബഹളം വെക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാറുകള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പിഴ നല്കിയ ശേഷമാണ് വാഹനങ്ങള്‍ വിട്ടുകൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."