ഫീസ് വര്‍ധന നിര്‍ധനര്‍ക്ക് മെഡിക്കല്‍ പഠനം അസാധ്യമാക്കുന്നു: ലീഗ്
കല്‍പ്പറ്റ: സ്വാശ്രയ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ ഒത്തുകളിച്ച് ഫീസ് അനിയന്ത്രിതമായി വര്‍ധിപ്പിച്ചത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ മെഡിക്കല്‍ പഠനം അസാധ്യമാക്കിയിരിക്കുകയാണെന്നും ഇതിനു പിന്നില്‍ ഭീമമായ അഴിമതിയുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഒക്ടോബര്‍ ഒന്നിന് താലൂക്ക് ആസ്ഥാനങ്ങളില്‍ നടക്കുന്ന യു.ഡി.എഫ് ധര്‍ണയും ഒക്ടോബര്‍ രണ്ടിന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റയില്‍ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേയുള്ള ജനകീയ സദസും വിജയപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാഷാ അധ്യാപകരോടുള്ള ഈ സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."