മാനന്തവാടിയില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു; 45 പേര് ഒഴിഞ്ഞുപോയി
മാനന്തവാടി: മാനന്തവാടിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. നാല്‍പ്പത്തിയഞ്ചോളം കൈയേറ്റങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം അന്‍പതോളം പേര്‍ക്ക് നോട്ടിസ് നല്‍കിയതില്‍ 45 പേരോളം ഒഴിഞ്ഞുപോയി.
പോകാന്‍ തയാറാകാത്തവരെ സബ്കലക്ടര്‍ വിളിച്ചുവരുത്തി ഇന്നു നാലിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എട്ടുപേരെ മാത്രം ഒഴിപ്പിക്കാന്‍ നോക്കിയതിനെതിരേ സി.പി.ഐ രംഗത്തു വന്നിരുന്നു. ജില്ലാ ആശുപത്രി പരിസരം മുതല്‍ പോസ്റ്റ് ഓഫിസ് പരിസരം വരെയും മാനന്തവാടി നഗരസഭ ഹാളിലേക്കുള്ള റോഡരികിലെയും കൈയേറ്റങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ ഒഴിപ്പിച്ചത്.
അന്‍പതു കൈയേറ്റങ്ങള്ക്കെതിരേയാണ് മാനന്തവാടി തഹസില്‍ദാര്‍ മെഴ്സി കഴിഞ്ഞ ദിവസം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ തഹസില്‍ദാരുടെയും മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ ഉണ്ടായിട്ടും നാലുപേര്‍ മാറാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ ഭിന്നശേഷിക്കാരി വ്യാഴാഴ്ച രാത്രി ഒഴിയുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ടൗണ്‍ ഹാള്‍ റോഡില്‍ നിന്ന് ഒഴിയാന്‍ കൂട്ടാക്കാത്ത മൂന്നു പേരെ മാനന്തവാടി സബ്കലക്ടര്‍ ശീറാം സാംബശിവ റാവു ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പൊലിസ് ഇടപെട്ടാണ് ഇവരെ സബ്കലക്ടര്‍ ഓഫിസില്‍ എത്തിച്ചത്.
ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ലെങ്കില്‍ നേരിടേണ്ടിവരുന്ന നിയമനടപടികളെ കുറിച്ച് അവരെ പറഞ്ഞു മനസിലാക്കി. ഇന്നു വൈകിട്ട് നാലിനുള്ളില്‍ ഒഴിയണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയതായി സബ്കലക്ടര്‍ അറിയിച്ചു.
ഇന്നും നാളെയുമായി നഗരത്തിലെ നടപ്പാത കൈയേറ്റക്കാര്‍ക്ക് അന്തിമ നോട്ടിസ് നല്കി ഒഴിപ്പിക്കുമെന്നും ശേഷം സ്വകാര്യ കെട്ടിടങ്ങളിലെ കൈയേറ്റങ്ങള്‍, പാര്‍ക്കിങ് സ്ഥലം തരംതിരിക്കല്‍ തുടങ്ങിയവക്കെതിരേ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്നും മാനന്തവാടി താഹസില്‍ദാര്‍ ഇ.പി മേഴ്സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."