HOME
DETAILS
MAL
വി.എസിനെതിരായ മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ് ഇന്നു പരിഗണിക്കും
backup
April 29 2016 | 04:04 AM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി 31 കേസിലും മറ്റു മന്ത്രിമാര്‍ 136 കേസിലും പ്രതികളാണെന്ന വി.എസിന്റെ പ്രസംഗം കള്ളമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. ധര്‍മ്മടത്ത് പിണറായി വിജയനു വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു വി.എസിന്റെ പ്രസംഗം.
ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി പരാതിയില്‍ പറഞ്ഞു. കള്ള പ്രചരണത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനും വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് വി.എസിന്റെ പ്രസ്താവനയെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
പ്രസ്താവന പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കേസ് കൊടുക്കുമെന്നും ഉമ്മന്‍ചാണ്ടി നേരത്തെ വി.എസിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതിനോടു പ്രതികരിക്കാന്‍ വി.എസ് തയ്യാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."