ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ശീതകാല പച്ചക്കറിത്തൈകളുടെ ഉല്‍പാദനം തുടങ്ങി
മഞ്ചേരി: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ശീതകാല പച്ചക്കറിത്തൈകളുടെ ഉല്‍പാദനം തുടങ്ങി. ശീതകാലത്തു വളരുന്ന കാബേജ്, കോളിഫ്‌ളവര്‍ എന്നിവയാണ് ഉല്‍പാദിപ്പിക്കുന്നത്. ആവശ്യക്കാര്‍ക്ക് ശീതകാലത്ത് കൃഷിഭൂമിയില്‍ തൈകള്‍ ഇറക്കാവുന്ന രീതിയിലാണ് വിത്തിട്ടിരിക്കുന്നത്. നിലവില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലുള്ള ആറു പോളിഹൗസുകളിലെ രണ്ടെണ്ണത്തിലാണ് കൃഷി തുടങ്ങി.
ഈ നവംബര്‍ അവസാനത്തോടെ ഇവ വിതരണത്തിനൊരുങ്ങുമെന്ന് ഗവേഷണ കേന്ദ്രം തലവന്‍ ഡോ. അബ്ദുല്‍ഹക്കീം പറഞ്ഞു. തൈക്കു രണ്ടു രൂപ നിരക്കില്‍ വില ഈടാക്കിയായിരിക്കും വിതരണം. 25 തൊഴിലാളികളാണ് ഉല്‍പാദനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷവും ഇക്കാലയളവില്‍ ഉല്‍പാദനം നടത്തിയിരുന്നു. കഴിഞ്ഞ നവംബറോടെ ജില്ലയിലെ നിരവധി പേര്‍ ഗവേഷണ കേന്ദ്രത്തിലെത്തി കാബേജ്, കോളിഫ്‌ളവര്‍ തൈകള്‍ വാങ്ങി കൃഷി വിജയകരമായി നടത്തുകയും ചെയ്തിരുന്നു. ജില്ലയില്‍ മഞ്ചേരി ആനക്കയത്തും തിരൂരിലും മാത്രമാണ് ഇത്തരം കൃഷികളുടെ ഉല്‍പാദനം ഈ രീതിയില്‍ നടന്നുവരുന്നത്. ശീതകാല പച്ചക്കറികള്‍ക്കു പുറമെ എല്ലാ കാലങ്ങളിലും കൃഷിചെയ്യാന്‍ ഉതകുന്നവയുടെ ഉല്‍പാദനവും വിതരണവും ഗവേഷണ കേന്ദ്രത്തില്‍ നടന്നുവരുന്നുണ്ട്. വിവിധ ഇനം ചെടികളും പഴവര്‍ഗങ്ങളും മറ്റു പച്ചക്കറികളുമാണ് അവയില്‍ ഏറ്റവും പ്രധാനമായത്. ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അഗ്രോടൂറിസം പദ്ധതിക്കു സര്‍ക്കാര്‍ ബജറ്റില്‍ തുകവകയിരുത്തുകയും പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു അംഗീകാരമാവുകയും ചെയ്തിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാര്‍ഷിക ഉല്‍പാദന രംഗത്തും ഗവേഷണ രംഗത്തും ജില്ലയ്ക്കു മികച്ച നേട്ടം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഗ്രോടൂറിസം പദ്ധതിയിലെ പ്രധാന ഇനമായ വ്യൂ പോയിന്റിന്റെ പ്രവൃത്തിക്ക് ഇന്നു തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."