ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
എടപ്പാള്‍: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. കാലടി ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പില്‍ പരേതനായ ചെറുപടന്നയില്‍ സ്വദഖത്തുള്ള മുസ്‌ലിയാരുടെ മകന്‍ മുസ്തഫയാണ് ചികിത്സിക്കാന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നത്.
മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ മുസ്തഫ തയ്യല്‍ തൊഴിലാളിയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാതതോടെ കാഴ്ചക്ക് മങ്ങലേറ്റ മുസ്തഫക്ക് ജോലി ചെയ്യാന്‍ സാധിക്കാതെയായി. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ ഇടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യുകയാണ്.
വൃക്കകള്‍ മാറ്റിവെക്കുകയല്ലാതെ മറ്റു പരിഹാരമില്ലെന്നാണ് മുസ്തഫയെ ചികിത്സിക്കുന്ന എറണാകുളത്തെ മഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ദൈനന്തിന ചികിത്സക്ക് പോലും പണമില്ലാതെ വിഷമിക്കുന്ന മുസ്തഫക്കും കുടുംബത്തിനും മുപ്പത് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല.
ഈ കുടുംമ്പത്തിന്റെ ദയനീയമായ അവസ്ഥ മനസ്സിലാക്കിയ നാട്ടുകാര്‍ മന്ത്രി കെ.ടി ജലീല്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ രക്ഷാധികാരികളായും അബ്ദുള്‍ ഖാദര്‍ ചെയര്‍മാനും ഇ.പി ചന്ദ്രമോഹന്‍ദാസ് കണ്‍വീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാനി ധനലക്ഷ്മി ബാങ്കില്‍ 013400100118991 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടണ്ടുണ്ട്. കഎടഇ ഇീറല:ഉഘതആ0000134. ഫോണ്‍:9048256904
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."