HOME
DETAILS
MAL
അഗസ്ത വെസ്റ്റ്ലാന്റ്: രാജ്യസഭയില്‍ സുബ്രഹ്മണ്യന് സ്വാമിയുടെ നോട്ടീസ്
backup
April 29 2016 | 04:04 AM
ന്യൂഡല്‍ഹി: ഇറ്റലിയുമായി ഇന്ത്യ നടത്തിയ അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് വിഷയത്തില്‍ ബി.ജെ.പി. എം.പി സുബ്രഹ്മണ്യന് സ്വാമി രാജ്യസഭയില്‍ നോട്ടീസ് നല്കി. ഇടപാടില്‍ സോണിയാ ഗാന്ധിക്കെതിരായ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിയതിനെതിരായാണ് നോട്ടീസ് നല്‍കിയത്.
രാജ്യസഭയിലെ തന്റെ ആദ്യദിനം അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടും രണ്ടാം ദിനം അലിഗഢ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടും സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ സഭയുടെ രേഖകളില്‍നിന്നു നീക്കിയിരുന്നു. അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പേര് രാജ്യസഭയില്‍ പരാമര്ശിച്ചതിനെത്തുടര്ന്നാണു വീണ്ടും വിഷയം ഉയര്‍ന്നുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."