73ലും മണ്ണില്‍ പൊന്നു വിളയിച്ച് കുഞ്ഞഹമ്മദ് ഹാജി
കിഴിശ്ശേരി: 73ലും മണ്ണില്‍ പൊന്നു വിളയിച്ചു കുഞ്ഞഹമ്മദ് ഹാജി. കുഴിമണ്ണ ചക്കാലക്കുന്ന് പാട്ടത്തൊടു കുഞ്ഞഹമ്മദ് ഹാജിയാണു പ്രായത്തെ തോല്‍പ്പിക്കുന്ന മെയ് വഴക്കവുമായി മണ്ണില്‍ പൊന്നു വിളയിക്കുന്നത്. കുഞ്ഞഹമ്മദ് ഹാജിയുടെ കൃഷിയിടത്തില്‍ എല്ലാ കാര്ഷികവിളകളുമുണ്ട്. സ്വന്തവും പാട്ടത്തിനെടുത്തതുമായ പത്തേക്കറോളം സ്ഥലത്തു മികച്ച രീതിയില്‍ നെല്‍കൃഷി ചെയ്യുന്നു. അതിരാവിലെ പണിയായുധങ്ങളുമായി കുഞ്ഞഹമ്മദ് ഹാജി പാടത്തേക്കിറങ്ങും. വൈകുന്നേരം വരെ പാടത്തു തന്നെ. കൃഷിയിറക്കും വളമിടീലും വിളവെടുപ്പും എല്ലാം ഒറ്റയ്ക്ക്. നെല്‍ കൃഷിക്കു പുറമെ വാഴ, ചീര, പയര്‍, പടവലം, മഞ്ഞള്‍, പൂള, ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി എല്ലാ തരം കൃഷികളുമുണ്ടണ്ട്.
തൊട്ടതെല്ലാം പൊന്നാക്കുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ പറമ്പില്‍ നിന്നു ഇത്തവണ വന്‍ തൂക്കമുള്ള മരിച്ചീനി ലഭിച്ചിരുന്നു. ചെറുപ്പത്തിലെ കൃഷിയോടു താല്പര്യം തോന്നിയ കുഞ്ഞഹമ്മദ് ഹാജി പതിമൂന്നാം വയസില്‍ പൂര്‍ണ്ണമായും കാര്‍ഷിക മേഖലയിലേക്കു തിരിയുകയായിരുന്നു. പഞ്ചായത്ത് കൃഷിഭവന് നിരവധി തവണ കുഞ്ഞഹമ്മദ് ഹാജിയെ ആദരിക്കുകയുണ്ടണ്ടായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."