യു.ഡി.എഫ് സായാഹ്ന ധര്‍ണ നാളെ
മലപ്പുറം: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ആരോപിച്ചു നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നാളെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചു നയങ്ങള്‍ രൂപീകരിക്കുന്ന മോഡി സര്‍ക്കാരും സ്വാശ്രയമാനേജ്‌മെന്റുകളെ പ്രതീപ്പെടുത്താന്‍ നിലപാടുകള്‍ മാറ്റിയ പിണറായി സര്‍ക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ജനാധിപത്യ സമരങ്ങളെപ്പോലും അസഹിഷ്ണുതയോടെ കണ്ട് അധികാരം ഉപയോഗിച്ച് അവയെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ഉത്തരകൊറിയയിലെ ഭരണത്തെ റോള്‍മോഡലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ വിദ്യാര്‍ഥി - യുവജന സമരങ്ങളെ പൊലിസിനെ ഉപയോഗിച്ചു തെരുവില്‍ നേരിടുന്നത് അവസാനിപ്പിക്കണം. നിയമസഭയില്‍പോലും സഭ്യമല്ലാത്ത ഭാഷയാണു മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമയത്ത് പാഠപുസ്തകത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയ ഇടതുപക്ഷ വിദ്യാര്‍ഥി യുവജനസംഘടനകള്‍ ഈ സമയത്തും പാഠപുസ്തകം ലഭിക്കാതിരുന്നിട്ടും മൗനത്തിലാണ്. ഓണത്തിനു മുമ്പേ വിതരണം ചെയ്യേണ്ട അരി വിതരണംചെയ്യുന്ന കാര്യത്തിലും വന്‍വീഴ്ചയാണുണ്ടായതെന്നും ഇ. മുഹമ്മദ് കുഞ്ഞിയും അഡ്വ. കെ.എന്‍.എ. ഖാദറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."