HOME
DETAILS

ശ്രുതിയെ ജില്ലാ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു

  
backup
September 29 2016 | 23:09 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2

 

എടപ്പാള്‍: കൃത്യമായി ഭക്ഷണവും ചികിത്സയും ലഭിക്കാതെ മരിച്ച ശോഭനയുടെ മകള്‍ ശ്രുതിയെ മലപ്പുറം ഡി.എംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. ഡിഎംഒ ഡോ. വി. ഉമറുല്‍ഫാറൂഖ്, അഡീഷണല്‍ ഡി.എം.ഒ ഡോ. ഇസ്മായില്‍, എടപ്പാള്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജിബിലി, വട്ടംകുളം മെഡിക്കല്‍ ഓഫിസര്‍ മിര്‍ഫത്ത് ഇബ്രാഹിം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രാജീവ് എന്നിവരായിരുന്നു സംഘത്തിലുണ്ടണ്ടായിരുന്നത്.
എടപ്പാള്‍ ഹോസ്പിറ്റലിലെത്തിയ സംഘം ഹോസ്പിറ്റല്‍ എംഡി ഡോ.ഗോപിനാഥന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആത്മജന്‍ പള്ളിപ്പാട് എന്നിവരുമായി ചര്‍ച്ച നടത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച സംഘം ശ്രുതിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതായി വിലയിരുത്തി. ചികിത്സയ്ക്കായി ഒരുക്കിയ സൗകര്യങ്ങളിലും മെഡിക്കല്‍ സംഘം പൂര്‍ണ തൃപ്തി രേഖപ്പെടുത്തി.
ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്കു സാമൂഹ്യ നീതിവകുപ്പുമായി ബന്ധപ്പെട്ട് ഒരു കെയര്‍ടേക്കറെ നിയമിക്കാനും ഇതിനായുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി വട്ടംകുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി. സാമൂഹ്യ നീതിവകുപ്പു കെയര്‍ ടേക്കറെ നല്‍കാന്‍ കഴിയാത്ത പക്ഷം എന്‍.ആര്‍.എച്ച്.എം നേരിട്ട് കെയര്‍ടേക്കറെ കണ്ടെത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago