ഭരണത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടണം: വി.എം സുധീരന്‍
എടപ്പാള്‍: കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിനു വിരുദ്ധമായി കേരളത്തില്‍ നടക്കുന്നതു ക്രൂരമായ ഏകാധിപത്യ ഭരണമാണെന്നും സിപിഎം കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെടണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. എടപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന ശ്രുതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
സംസ്ഥാനസര്‍ക്കാര്‍ മദ്യ ഉപഭോഗം വര്‍ധിപ്പിക്കുന്ന ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണ്. മദ്യവില്‍പനയും വിതരണവും വര്‍ധിപ്പിക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി വിലകുറഞ്ഞ മദ്യം വ്യാപകമാകമാക്കാന്‍ മദ്യ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം ആരോപിച്ചു. വി.വി.പ്രകാശ്, ടി.പി.മുഹമ്മദ്, സിദ്ദീഖ് പന്താവൂര്‍, പി.ഇഫ്ത്തിഖാറുദ്ദീന്‍, സി.എ.ഖാദര്‍, ഭാസ്‌കരന്‍ വട്ടംകുളം, സി.രവീന്ദ്രന്‍, അഡ്വ.എ.എം.രോഹിത്ത്, ഇ.പി.രാജീവ് തുടങ്ങിയവരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."