നിലമ്പൂര്‍ ബൈപാസ് നിര്‍മാണം ത്വരിത ഗതിയില്‍
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപ്പാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ ഒന്നാംഘട്ടം പുരോഗമിക്കുന്നു. ആദ്യഘട്ട പ്രവര്‍ത്തി ഡിസംബറില്‍ പൂര്‍ത്തിയാകും. നിലമ്പൂര്‍ ജ്യോതിപ്പടി മുതല്‍ വീട്ടിക്കുത്ത് വരെയുള്ള 960 മീറ്റര്‍ റോഡിന്റെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. നാലു ഡ്രൈനേജിന്റെ നിര്‍മാണ പ്രവര്‍ത്തി ഇതിനകം പൂര്‍ത്തീകരിച്ചു.
ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തിക്കായി 19 കോടി രൂപയും അനുവദിച്ചു. മൂന്നു ഘട്ടത്തിലായാണ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുക.ഇരുവശങ്ങളും കെട്ടി ഉയര്‍ത്തി മണ്ണ് നിറക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചു വരുന്നത്. ജ്യോതിപ്പടി മുതല്‍ വെളിയന്തോട് വരെ 6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപ്പാസ് റോഡ് നിര്‍മിക്കുന്നത്.
ഇതിനായി 100 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ജ്യോതിപ്പടി മുതല്‍ വീട്ടിക്കുത്ത് വരെയുള്ള ഭാഗങ്ങളില്‍ സ്ഥലം വിട്ടു നല്കിയ 50 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയായി 15.3 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."