HOME
DETAILS
MAL
സുരേഷ് ഗോപി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
backup
April 29 2016 | 06:04 AM
ന്യൂഡല്‍ഹി: നടന് സുരേഷ് ഗോപി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി മുഖേനയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
ചടങ്ങ് കാണാനായി സുരേഷ് ഗോപിയുടെ കുടുംബം രാജ്യസഭയില്‍ എത്തിയിരുന്നു. കലാരംഗത്തെ പ്രതിനിധിയായാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്. ഇതോടൊപ്പം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത മറ്റു ആറു പേരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. മലയാള സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ നോമിനേറ്റ് ചെയ്യപ്പെടുന്നത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അവസരം മുതലെടുക്കാനാണ് സുരേഷ് ഗോപിയെ എം.പിയാക്കുന്നതിലൂടെ ബി.ജെ.പിയുടെ പദ്ധതി. സംസ്ഥാനമൊടുക്കും ബി.ജെ.പിയുടെ പ്രചരണ പരിപാടികളില്‍ സജീവമാണ് സുരേഷ് ഗോപി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."