HOME
DETAILS
MAL
നിലമ്പൂരില്‍ മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു
backup
September 29 2016 | 23:09 PM
നിലമ്പൂര്‍: ഏറെ കാലത്തെ മുറവിളിക്കൊടുവില്‍ നിലമ്പൂരില്‍ മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. മുന്നോടിയായി പൊതുമരാമത്ത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. നിലമ്പൂര്‍ ഗവ. ഐടിഐക്കു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് സര്‍ക്കാര്‍ ഓഫിസുകളെ ഏകോപിപ്പിച്ചുള്ള മിനിസിവില്‍ സ്റ്റേഷന് ഒരുക്കുന്നത്.
നാല് നില കെട്ടിടത്തിനുള്ള 15 കോടിരൂപയുടെ എസ്റ്റിമേറ്റ് പിഡബ്ല്യൂഡി തയ്യാറാക്കിയിട്ടുണ്ട്. 2013ലാണ് മിനിസിവില്‍ സ്റ്റേഷന് തുക വകയിരുത്തിയത്.
സാങ്കേതി തടസ്സം മൂലം തടുര്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു.
നിലമ്പൂരില്‍ പലയിടങ്ങളിലായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളെല്ലാം സിവില്‍ സ്റ്റേഷനിലായിരിക്കും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."