മാലിന്യമുക്ത ചാലിയാര്‍;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യമുക്ത ചാലിയാര്‍ പദ്ധതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേഖലയിലെ പ്രധാന ജലസ്രോതസായ ചാലിയാറും അതിന്റെ പോഷകനദികളും അനുബന്ധ നീര്‍ച്ചാലുകളും മാലിന്യമുക്തമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചാലിയാറും പോഷക പുഴകളും കടന്നുപോവുന്ന ബ്ലോക്കിന് കീഴിലെ പോത്തുകല്ല്, എടക്കര,വഴിക്കടവ്, ചുങ്കത്തറ, മുത്തേടം, ചാലിയാര്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാമേഖലകളിലേയും ജനങ്ങളെ പങ്കാളികളാക്കിയുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കണ്‍വീനര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമാണ്. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതിനായി മത്സരങ്ങള്‍ നടത്തും. ഇതിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. പദ്ധതിക്ക് അനുയോജ്യമായ പേര്, ലോഗോ തയ്യാറാക്കല്‍, തീംസോംഗിന് ആവശ്യമായ വരികള്‍, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മോശമായ മാലിന്യമുക്ത ഫോട്ടോ എന്നിവയിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളുടെ വിശദവിവരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."