HOME
DETAILS
MAL
അനധികൃതമായി സൂക്ഷിച്ച 15 ലക്ഷം രൂപ വാഹനപരിശോധനക്കിടെപിടികൂടി
backup
September 29 2016 | 23:09 PM
കൊണ്ടോട്ടി: വാഹനപരിശോധനക്കിടെ അനധികൃതമായി സൂക്ഷിച്ച 15 ലക്ഷം രൂപ പിടികൂടി. വേങ്ങര സ്വദേശിയായ എട്ടുവീട്ടില്‍ ഫാസിലില്‍(26) നിന്നാണ് കരിപ്പൂര്‍ പൊലിസ് പണം പിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെ വിമാനത്താവള റോഡില്‍ നടന്ന വാഹന പരിശോധനയിലാണ് ബൈക്കില്‍ സഞ്ചരിച്ച ഫാസിലില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 14.20 ലക്ഷം രൂപ കണ്ടത്തെിയത്.
ഒരു മാസം മുന്‍പും ഇതേ സ്ഥലത്ത് നിന്ന് വാഹനപരിശോധനക്കിടെ കരിപ്പൂര്‍ പൊലിസ് പണം പിടികൂടിയിരുന്നു. കുഴല്പണമാണെന്നാണ് പൊലിസ് സംശയിക്കുന്നത്. കൊണ്ടോട്ടി സര്‍ക്കിളിന് കീഴിലുളള മൊറയൂരില്‍ നിന്നും ഒരു മാസം മുന്‍പ് രണ്ട് തവണയായി അനധികൃതമായി സൂക്ഷിച്ച 30 ലക്ഷം രൂപയും പൊലിസ് കണ്ടത്തെിയിരുന്നു.
എസ്.ഐ വിശ്വനാഥന്, സി.പി.ഒമാരായ സുബ്രഹ്മണ്യന്, മുബാറക്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."