വ്യാപാരിയെ ആക്രമിച്ച് 25 ലക്ഷം കവര്‍ന്ന കേസ്: നാലു പ്രതികളെയും ബംഗാളിലേക്ക് കൊണ്ടുപോകും
തിരൂര്‍: കൊല്‍ക്കത്തയിലെ ചണവ്യാപാരിയെ തടഞ്ഞു നിര്‍ത്തി 25 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായ നാലു പ്രതികളുമായി പൊലിസ് ഞായറാഴ്ച ബംഗാളിലേക്കു യാത്രതിരിക്കും. ഇന്നലെ രാത്രിയോടെ കൊണ്ടുപോകുമെന്നു പൊലിസ് അറിയിച്ചിരുന്നെങ്കിലും നാലു പ്രതികള്‍ക്കും പൊലിസുകാര്‍ക്കും നാട്ടിലേക്കു ട്രെയിന്‍ റിസര്‍വേഷന്‍ ലഭിക്കാത്തതാണു യാത്ര വൈകിയത്. പ്രതികളില്‍ രണ്ടു പേര്‍ക്ക് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ലഭിച്ചതിനാല്‍ യാത്ര സുരക്ഷിമല്ലെന്നു മനസിലാക്കി പൊലിസ് നീട്ടുകയായിരുന്നു. കഴിഞ്ഞ ദിവസമാണു തിരൂരിന് സമീപത്തെ ഇരിങ്ങാവൂരില്‍ നിന്നു പശ്ചിമബംഗാള്‍ ബസിര്‍ഹട്ട് സ്വദേശികളായ ലോക്നാഥ് ചൗധരി (29), റാണാ ബിശ്വാസ് (28), മധുസൂദന്‍ സര്‍ക്കാര്‍ (26), ആന്റു മിത്ര (25) എന്നിവരെ തിരൂര്‍ പൊലിസിന്റെ സഹായത്തോടെ കൊല്‍ക്കത്ത പൊലിസ് പിടികൂടിയത്. ചണവ്യാപാരിയെയും സുഹൃത്തിനെയും ഡ്രൈവറെയും കാര്‍ തടഞ്ഞുനിര്‍ത്തി തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ആക്രമിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണു നാല് ബംഗാള്‍ സ്വദേശികളെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."