പ്രധാനാധ്യാപികക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പരാതി നല്‍കി
പൊന്നാനി: സബ് ജില്ലയിലുള്‍പ്പെട്ട ബിയ്യം ചെറുവായ്ക്കര ഗവ. യു പി സ്‌കൂളിലെ പ്രധാനധ്യാപികക്കെതിരേ അധ്യാപകരും പി.ടി.എ കമ്മിറ്റിയും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സ്‌കൂളിലേക്കുള്ള ഉച്ചക്കഞ്ഞിക്കുള്ള അരി തിരിമറി നടത്തി, കുട്ടികള്‍ക്ക് നല്‍കേണ്ട പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കുന്നു, എം.എല്‍.എ ഫണ്ട് വഴി ലഭിച്ച ലാപ്‌ടോപ്പുകള്‍ പഠനാവശ്യങ്ങള്‍ക്ക് പോലും വിദ്യാര്‍ഥികള്‍ക്ക് നല്‍കാതിരിക്കുക, കുട്ടികളെക്കൊണ്ട് ഉച്ചഭക്ഷണത്തിനുള്ള അരിയും സാധനങ്ങളും ചുമടുകളെടുപ്പിച്ച് സ്റ്റോര്‍ റൂമില്‍ എത്തിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പ്രധാനാധ്യാപികക്കെതിരേ ഉയര്‍ന്നിട്ടുള്ളത് .
ഇത് സംബന്ധമായി ജില്ലാ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് സ്‌കൂളില്‍ അന്വേഷണം നടത്തി. പരാതി സത്യമെന്ന് ബോധ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നഗരസഭാ അധികൃതരും പ്രധാനാധ്യാപികയെ വിളിപ്പിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്ന തരത്തിലല്ല സ്‌കൂളിലെ ടൈംടേബിള്‍ തയാറാക്കിയതെന്ന് അധ്യാപകര്‍ തന്നെ പരാതിപ്പെട്ടുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണച്ചുമതലയുള്ള അധ്യാപകനെ പങ്കെടുപ്പിക്കാതെ സ്വന്തം നിലക്ക് കാര്യങ്ങള്‍ നടത്തുകയാണെന്നും പരാതിയുണ്ട്. സ്‌കൂളിലേക്ക് ഓണത്തിനുവദിച്ച 830 കിലോ അരിയില്‍ പലതും മറിച്ചുവിറ്റതായും പരാതിയുണ്ട്. വിദ്യാഭ്യാസവകുപ്പ് നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണത്തിനായി സാധനങ്ങള്‍ വാങ്ങിച്ചതിന്റെ കണക്കുകള്‍ കൃത്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."