പൊന്നാനി കോളില്‍ പുഞ്ചകൃഷി ഇത്തവണ നേരത്തെ ഇറക്കും
മാറഞ്ചേരി: പൊന്നാനി കോളിലെ കര്‍ഷകര്‍ ഇത്തവണ നേരത്തെ കൃഷി ഇറക്കാനുള്ള തീരുമാനത്തിലാണ്. ഇടവപ്പാതിയില്‍ മഴ കുറഞ്ഞതും തുലാം വര്‍ഷത്തില്‍ മഴ കുറയുമെന്ന മുന്നറിയിപ്പുമാണ് ഇത്തവണ നേരത്തെ കൃഷി ഇറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കെ.എല്‍.ഡി.സി, പാടശേഖര സമിതികള്‍, കൃഷിവകുപ്പറ എന്നിവരുടെ സംയുക്തയോഗം ഒക്ടോബര്‍ ഇരുപതോടെ കൃഷി ഇറക്കാനുള്ള ജോലികള്‍ ആരംഭിക്കാന്‍ ഏകദേശധാരണയായിട്ടുണ്ട്. ഓക്ടോബര്‍ അഞ്ചിനകം വകുപ്പ്തലത്തിലെ പ്രവൃത്തികള്‍ തീര്‍ക്കാന്‍ പെരുമ്പടപ്പ് എ.ഡി.എ കെ ചന്ദ്രന്‍ കൃഷിഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കോളിലെ പ്രധാന ജലസംഭരണ കേന്ദ്രമായ ബിയം കെട്ടിന്റെ ഷട്ടറുകള്‍ അടച്ചിട്ടു. മഴ കനത്താല്‍ മാത്രം ഇനി തുറന്നാല്‍ മതിയെന്ന തീരുമാനത്തിലാണ് അധികൃതര്‍. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കഴിഞ്ഞ വര്‍ഷം 1100 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. തുടര്‍ച്ചയായ ബണ്ട് തകര്‍ച്ചമൂലം 250 ഹെക്ടര്‍ സ്ഥലത്തെ കൃഷിപൂര്‍ത്തീകരിക്കന്‍ സാധിച്ചിരുന്നില്ല. ബണ്ട് തകര്‍ന്നത് മുലം സാമ്പത്തിക ബാധ്യത വന്ന കടുക്കുഴി കോള്‍ പടവ് തിരുത്തുമ്മല്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ കൃഷി ഇറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. വേനല്‍മഴ മൂലം കൊയ്ത്തു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ നഷ്ടം വരുന്നതും കൃഷി നേരത്തെ ആക്കിയാല്‍ ഒഴിവാക്കാനാകും.
കോളുകളില്‍ നിന്ന് വറ്റിക്കുന്ന വെള്ളം ശേഖരിച്ച് വെക്കേണ്ട നൂറടി തോടിന്റെ നവീകരണ ജോലികള്‍ ശരിയാംവിധം നടക്കാത്തത് തോട്ടില്‍ പായല്‍ നിറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വെള്ളം സംഭരിക്കാന്‍ കഴിയാതെ വരികയും ഒഴുക്ക് തടസപ്പെടുകയും ചെയ്യും. നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും നൂറടി തോടിന്റെ അവഗണന കൃഷിക്കാരില്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."