റവന്യൂ അധികൃതരെത്തിയില്ല; പിടികൂടിയ തോണികള്‍ പൊലിസിന് തലവേദനയായി
തിരൂരങ്ങാടി: അനധികൃത മണല്‍ത്തോണികള്‍ പിടികൂടിയത് പൊലിസിന് തലവേദനയായി. തൃക്കുളം പാലത്തിങ്ങല്‍ കടവില്നിന്നാണ് ബുധനാഴ്ച രാത്രി മൂന്നുതോണികള് തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന് കാരയില്‍ പിടികൂടിയത്.
പാലത്തിങ്ങല്‍ പുഴയില്‍നിന്നു മണല്‍വാരുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അതിസാഹസികമായാണ് തോണികള്‍ പൊലിസ് പിടികൂടിയത്. പിടികൂടിയ സ്ഥലത്തുനിന്നു തോണികള്‍ റവന്യൂ അധികൃതര്‍ നീക്കംചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ സാധാരണ ഇത്തരം തോണികള്‍ റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ പൊലിസ് പൊളിച്ചുനീക്കാറാണ് പതിവ്. യഥാസമയംതന്നെ റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു തുടര്‍നടപടികളും ഉണ്ടായില്ല. അവസാനം തോണികള്‍ക്ക് പൊലിസ് കാവലേര്പ്പെടുത്തുകയാണ് ചെയ്തത്.
തിരൂരങ്ങാടി പൊലിസ് സ്റ്റേഷനില്‍ പൊലിസുകാരുടെ നേരിടുമ്പോഴാണ് തോണികള്‍ക്ക് കാവല്‍ നില്‍ക്കേണ്ട അവസ്ഥകൂടി പൊലിസുകാര്ക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."