'ദയ'മെഡിക്കല്‍സ് ഇനി ചെമ്മാട്ട്; നിര്‍ധനര്‍ക്ക് സൗജന്യവിതരണം
തിരൂരങ്ങാടി: നിര്‍ധനരോഗികള്‍ക്ക് സൗജന്യമരുന്ന് വിതരണമടക്കമുള്ള വിവിധ ചികിത്സാസഹായങ്ങള്‍ നല്‍കിവരുന്ന 'ദയ' ചാരിറ്റി സെന്റര്‍ സ്വന്തമായി ആരംഭിക്കുന്ന ദയ മെഡിക്കല്‍സിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്തിന് വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനാകും. ഇതോടെ വിവിധ സ്വകാര്യമെഡിക്കല്‍ ഷോപ്പുകള്‍വഴി നടത്തിരുന്ന മരുന്ന് വിതരണം ഇനിമുതല്‍ ചെമ്മാട് കൊടിഞ്ഞിറോഡില്‍ സ്ഥിതിചെയ്യുന്ന 'ദയ'യുടെ സ്വന്തം മെഡിക്കല്‍സിലൂടെയായിരിക്കും. നിര്‍ധനര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് വില്‍പനയും ഉണ്ടായിരിക്കും.
തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന രണ്ടു മുനിസിപ്പാലിറ്റികളിലെയും ഒന്‍പത് ഗ്രാമ പഞ്ചായത്തുകളിലെയും പാവപ്പെട്ട രോഗികള്‍ക്ക് കഴിഞ്ഞ 13 വര്‍ഷമായി 'ദയ' മരുന്നും ചികിത്സാ സഹായങ്ങളും സൗജന്യമായി നല്‍കിവരുന്നുണ്ട്.
കൂടാതെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കാവശ്യമായ ചികിത്സാസഹായങ്ങളും നല്‍കിവരുന്നുണ്ട്. വര്‍ഷംതോറും പത്തുലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് 'ദയ' നിര്‍മിക്കുന്ന ശിഹാബ്തങ്ങള്‍ഭവന്‍ സേവനകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തിയും ആരംഭിക്കും. യോഗത്തില്‍ സി.എച്ച് മഹ്മൂദ്ഹാജി അധ്യക്ഷനായി.
എം.എ ഖാദര്‍ ഉദ്ഘാടനംചെയ്തു. ടി.പി.എം ബഷീര്‍, സി അബ്ദുറഹ്മാന്‍കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ.സി ഹനീഫ, വി.എം മജീദ്, എ.കെ മുസ്തഫ, എം അബ്ദുറഹ്മാന്‍കുട്ടി, സി.കെ.എ റസാഖ്, പി.കെ ഹംസ, മാലിക് കുന്നത്ത്, നിസാര്‍ കണ്ടാണത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."