HOME
DETAILS

മാവോയിസ്റ്റുകളുടെ സാന്നിധ്യം; തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം

  
backup
September 29 2016 | 23:09 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a8


കാളികാവ്: കരുളായി വനമേഖലയില്‍ പൊലിസും മാവോയിസ്റ്റുകളും നേര്‍ക്കുനേരെയുണ്ടായ വെടിവെപ്പിനെത്തുടര്‍ന്നു തമിഴ്‌നാട് ആഭ്യന്തര സുരക്ഷാ വിഭാഗം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള പൊലിസും നിലമ്പൂര്‍ വനമേഖലയുള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനാല്‍ മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലൂടെ അട്ടപ്പാടിയിലേക്കു കടന്നതായി സൂചന. തിങ്കളാഴ്ച രാത്രിയാണു കരുളായി വനമേഖലയില്‍ വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച അഗളി വനത്തില്‍ മാവോയിസ്റ്റുകളെ ആദിവാസികള്‍ കണ്ടതായി വിവരം ഉണ്ട്.
നാലു മാസം മുമ്പ് ഊട്ടി നടുവട്ടം വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ തമിഴ്‌നാട് മേഖലയില്‍ മറ്റു സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. തുടര്‍ന്നാണ് എടക്കര പൊലിസ് സ്റ്റേഷനു സമീപമുള്ള മുക്കവല വനമേഖലയില്‍ മാവോയിസ്റ്റ് വാര്‍ഷിക ദിനാചരണവും കരുളായി വനമേഖലയില്‍ ഇവര്‍ തമ്പടിക്കുകയും ചെയ്തിട്ടുള്ളത്.
കരുളായി വനമേഖലയിലെ ഉച്ചക്കുളം കോളനിയിലെ ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമാണു മാവോയിസ്റ്റുകള്‍ നടത്തിവന്നിരുന്നത്. തമിഴ്‌നാടും കര്‍ണാടകയും നടപടി കര്‍ശനമാക്കിയതു ഫലം കണ്ടതായാണു സൂചന. ജൂലൈ മാസത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേഷ്ടാവും മലയാളിയുമായ കെ. വിജയ കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരളം മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമാണെന്നു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണു വിവരം. തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി സുരക്ഷ ക്രമീകരണങ്ങള്‍ സംസ്ഥാന ആഭ്യന്തര വിഭാഗം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തു മാവോയിസ്റ്റുകളുടെ മൂന്നു ദളങ്ങളാണു പ്രവര്‍ത്തനം നടത്തുന്നത്. നിലമ്പൂര്‍, ഗൂഡല്ലൂര്‍ വനമേഖലയോടു ചേര്‍ന്നു നാടുകാണി ദളം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago