ദിശാബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിഗ്നല്‍ ലൈറ്റിനു മുകളില്‍ കയറി പ്രതിഷേധം
കണ്ണൂര്‍: കാല്‍ടെക്‌സ് സര്‍ക്കിളില്‍ ദിശാബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് വി.എച്ച്.പി നേതാവ് ട്രാഫിക് ഐലന്‍ഡിനു മുകളില്‍ കയറി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. ആത്മഹത്യാ ഭീഷണിയാണെന്ന പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് ടൗണ്‍ പൊലിസ് എത്തിയാണ് ഇയാളെ താഴെയിറക്കിയത്. സംഭവമറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടിയതോടെ കാല്‍ടെക്‌സും പരിസരവും ഏറെനേരം ഗതാഗതക്കുരുക്കിലായി. വി.എച്ച്.പി കണ്ണൂര്‍ മണ്ഡലം സെക്രട്ടറിയും കണ്ണൂക്കരയിലെ കാര്‍ത്തിക നിവാസില്‍ പി കന്യലാല്‍(52) ആണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. തളിപ്പറമ്പ്, പയ്യന്നൂര്‍, പറശ്ശിനിക്കടവ്, മംഗളൂരു, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്കു തിരിച്ചറിയാന്‍ ദിശാബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ നിവേദനം നല്‍കിയിരുന്നു. അവഗണന തുടര്‍ന്നതോടെയാണ് സൂചനാ നിരാഹാര സമരമെന്ന ബോര്‍ഡുമായി ഇന്നലെ ട്രാഫിക് ഐലന്‍ഡില്‍ കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."