ദയാവധത്തിനെതിരേ ഹരിത റാലി ഇന്ന്
കണ്ണൂര്‍: ദയാവധത്തിനായുള്ള നിയമ നിര്‍മാണത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും സംസ്ഥാനസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹരിതറാലിയും ബഹുജനസമ്മേളനവും ഇന്നു കണ്ണൂരില്‍ നടക്കും. വൈകുന്നേരം നാലിന് പ്രഭാത് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന റാലി ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ഗാന്ധിയന്‍ എം മുഹമ്മദ്, അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍ എന്നിവര്‍ക്കു ബാനര്‍ കൈമാറി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് അധ്യക്ഷനാവും. സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍, നളിനി ജമീല, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് ജോസഫ് പണ്ടാരശ്ശേരി, പ്രൊഫ. എം മുഹമ്മദ് അഹമ്മദ്, ഡോ. ബി സന്തോഷ്, കെ.പി രാമചന്ദ്രന്‍, പി.യു മീര സംബന്ധിക്കും. ടൗണ്‍സ്‌ക്വയറില്‍ ചിത്രമെഴുത്ത് സംഗമവും ബാന്‍ഡ്‌മേളവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."