കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് വീടും സ്ഥലവും വാങ്ങി നല്കി
ഇരിട്ടി:പായം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിലക്ക് വാങ്ങി നല്കിയ വീടിന്റെ താക്കോല്‍ദാനം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് നിര്‍വ്വഹിച്ചു. കിളിയന്തറയില്‍ താമസിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയും വിധവയുമായ ചന്ദ്രികയ്ക്കാണ് നാലു സെന്റ് ഭൂമിയും ഒരു വീടും വില കൊടുത്ത് വാങ്ങി നല്‍കിയത്. പായം മണ്ഡലം മുന്‍ സെക്രട്ടറിയായിരുന്ന പരേതനായ ഖാദറിന്റെ കുടുംബത്തിനും കഴിഞ്ഞ വര്‍ഷം വീട് നിര്‍മിച്ചു നല്‍കിയിരുന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി പോക്കര് കണ്‍വീനറും ഫിലോമിന കക്കാട്ടില്‍, മിനി പ്രസാദ്, ഷൈജന്‍ ജേക്കബ്ബ്, മൂര്യന്‍ രവീന്ദ്രന്, ബിജു കുറുമുട്ടം, ജോസ് മാടത്തില്‍, മാത്യു ജോസഫ് വരവുങ്കല്‍ തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പായം പഞ്ചായത്തിലെ ജനപ്രതിനിധികളുടെ ഒന്നര മാസത്തെ ഓണറേറിയം സംഭാവനയായി സ്വീകരിച്ചു കൊണ്ടണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."