HOME
DETAILS
MAL
ഇന്ത്യയിലേക്കു വരാന്‍ പദ്ധതിയില്ല, അറസ്റ്റ് ചെയ്തതു കൊണ്ട് പണം തിരികെ ലഭിക്കില്ലെന്നു മല്യ
backup
April 29 2016 | 08:04 AM
ലണ്ടന്‍: വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്കു മടങ്ങില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യയിലേക്കു വരാന്‍ പദ്ധതിയില്ലെന്നും ഫിനാന്‍ഷ്യല്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ മല്യ പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്തതു കൊണ്ടോ പാസ്‌പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടോ പണം തിരികെ ലഭിക്കില്ല. ബ്രിട്ടനില്‍ താന്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണെന്നും മല്യ പറഞ്ഞു.
മാര്‍ച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്ക് ഒളിച്ചുകടന്നത്. പല തവണ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചെങ്കിലും മല്യ അതിനു തയ്യാറായില്ല. ഇതോടെ മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രം റദ്ദാക്കുകയായിരുന്നു. മല്യക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."