HOME
DETAILS
MAL
പരിസ്ഥിതി സൗഹൃദ ജീവിത സംസ്കാരം തുടരണം: ഡോ. ഉമ്മന്‍ വി ഉമ്മന്‍
backup
September 29 2016 | 23:09 PM
കണ്ണൂര്‍: ഇനിയുളള നാളുകളെങ്കിലും പരിസ്ഥിതി സൗഹൃദമായ ജീവിത സംസ്കാരം നാം തുടരുന്നില്ലെങ്കില്‍ ലോകം മാനവരാശിക്ക് വാസയോഗ്യമല്ലാത്ത ഇടമായി മാറുമെന്ന് കേരള ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാനും സയന്‍സ് അക്കാദമി പ്രസിഡന്റുമായ ഡോ. ഉമ്മന്‍ വി ഉമ്മന്‍. കേരള സയന്‍സ് അക്കാദമിയും കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി ബയോ സയന്‍സ് സെന്ററും സ്വാമി ആനന്ദതീര്‍ഥ കാംപസും സംയുക്തമായി സംഘടിപ്പിച്ച ഓസോണ്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത് അധ്യക്ഷനായി. കേരള ബയോടെക്നോളജി കമ്മിഷന് സീനിയര്‍ ഉപദേഷ്ടാവ് പ്രൊഫ. ഡോ.ജി.എം നായര്‍ ക്ലാസെടുത്തു. പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ. ജി ജയപാല്‍, ഐ.യു.സി.ബി ഡയരക്ടര്‍ പ്രൊഫ. എം ഹരിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."