കെ.പി മോഹനന് ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ്
തലശ്ശേരി: ജനതാദള്‍(യു) ജില്ലാ പ്രസിഡന്റായി മുന്‍മന്ത്രിയും നിലവില്‍ ദേശീയ കൗണ്‍സില്‍ അംഗവുമായ കെ.പി മോഹനന് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ തലശ്ശേരിയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് കെ.പി മോഹനനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. 50 അംഗ ജില്ലാ കമ്മിറ്റിയേയും 11 അംഗ സംസ്ഥാന കൗണ്‍സലര്‍മാരേയും തെരഞ്ഞെടുത്തു. ജില്ലാ വരണാധികാരി വി.കെ ചന്ദ്രനാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിലവിലെ ജില്ലാ പ്രസിഡന്റ് വി.കെ കുഞ്ഞിരാമന്, പി വത്സരാജ്, കെ.പി ചന്ദ്രന്‍മാസ്റ്റര്‍, കെ.പി പ്രശാന്ത്, പി വിമല, ടി.വി കുഞ്ഞികൃഷ്ണന്, സി.വി.എം വിജയന്, എം അഹമ്മദ്, വി.കെ ഗിരിജന്‍, രവീന്ദ്രന് കുന്നോത്ത്, കല്ല്യാട്ട് പ്രേമന് തുടങ്ങിയവരാണ് സംസ്ഥാന കൗണ്‍സലര്‍മാര്‍. പ്രഖ്യാപനത്തിനു ശേഷം വി.കെ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."