ഹാജിമാര്‍ക്ക് ഊഷ്മളവരവേല്‍പ്പ്്; ആദ്യദിനം മടങ്ങിയെത്തിയത് 900 പേര്‍
നെടുമ്പാശ്ശേരി: ശുദ്ധീകരിക്കപ്പെട്ട മനസുമായി നാഥന്റെ വിളിക്കുത്തരം നല്‍കിയ സംതൃപ്തിയോടെ പുണ്യഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയ ഹാജിമാരുടെ ആദ്യസംഘത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. പുണ്യകര്‍മത്തിന് ശേഷം മടങ്ങിയെത്തിയ ഹാജിമാരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയ ജനാവലി നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കുട്ടികളും സ്ത്രീകളും അടങ്ങുന്നവരുടെ വികാരനിര്‍ഭരമായ സ്‌നേഹപ്രകടനങ്ങള്‍ക്ക് ഹജ്ജ് ടെര്‍മിനല്‍ സാക്ഷിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനത്തിന് പോയ സംഘത്തിലെ 900 പേരാണ് ഇന്നലെ രണ്ട് വിമാനങ്ങളിലായി മദീനയില്‍ നിന്നെത്തിയത്. സഊദി എയര്‍ലൈന്‍സിന്റെ എസ്.വി 5626 വിമാനം നിശ്ചയിച്ചതിനേക്കാള്‍ 20 മിനിട്ട് നേരത്തെ 450 തീര്‍ഥാടകരുമായി വൈകിട്ട് 3.40 ന് കൊച്ചി വിമാനത്താവളത്തിലെത്തി. രണ്ടാമത്തെ വിമാനംഎസ്.വി. 5436 രാത്രി 10.20 നാണ് 450 ഹാജിമാരുമായി എത്തിയത്.
സംസ്ഥാന ഹജ്ജ് വകുപ്പിന്റെ ചുമതല വഹിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍, മുന്‍ എം.എല്‍.എ എ.എം യൂസുഫ്, ഹജ്ജ് കമ്മിറ്റിഅംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാര്‍, എച്ച്. ഇ ബാബുസേട്ട്, ഷെരീഫ് മണിയാട്ടുകുടി, മുഹമ്മദ് ചായന്റടി, പി.പി അബ്ദുല്‍ റഹ്മാന്‍, ഹജ്ജ് കമ്മറ്റി അസി.സെക്രട്ടറി ഇ.സി. മുഹമ്മദ് , സ്‌പെഷല്‍ ഓഫിസര്‍ ഡിവൈ.എസ്.പി യു. അബ്ദുല്‍ കരീം, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി സോമശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു.
ഹജ്ജ് ക്യാംപുമായി ബന്ധപ്പെട്ട് പ്രത്യേകം സജ്ജമാക്കിയ താല്‍ക്കാലിക ടെര്‍മിനലില്‍ തന്നെ കസ്റ്റംസ്, എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ തന്നെ ഹാജിമാരെ വീടുകളിലേക്ക് യാത്രയാക്കി. സംസ്ഥാന ഹജ്ജ് ക്യാംപ് വഴി കൊച്ചിയില്‍ നിന്ന് ഒന്‍പത് കുട്ടികള്‍ അടക്കം 10,593 പേരാണ് ഹജ്ജിനായി പുറപ്പെട്ടിരുന്നത്. ഇതില്‍ 289 പേര്‍ ലക്ഷദ്വീപില്‍ നിന്നും 28 പേര്‍ മാഹിയില്‍ നിന്നുമാണ്. കേരളത്തില്‍ നിന്ന് പോയ ഹാജിമാരില്‍ 14 പേര്‍ മരണപ്പെടുകയും 23 പേര്‍ നേരത്തെ തന്നെ സ്വന്തം നിലയില്‍ പോരുകയും ചെയ്തതിനാല്‍ മടക്കയാത്രയില്‍ 10,556 പേരായിരിക്കും ഉണ്ടാകുന്നത്. ഇന്ന് രാത്രി എട്ടരയ്ക്ക് എത്തുന്ന വിമാനത്തില്‍ 450 പേരും നാളെ മൂന്ന് വിമാനങ്ങളിലായി 1200 പേരും മടങ്ങിയെത്തും. ഒക്ടോബര്‍ 14 വരെയായി 43 വിമാനസര്‍വിസുകളാണ് കൊച്ചിയിലേക്ക് സഊദി എയര്‍ലൈന്‍സ് ക്രമീകരിച്ചിരിക്കുന്നത്. പുറപ്പെട്ട ക്രമത്തിലാണ് തിരികെ മദീനയില്‍ നിന്ന് ഓരോ സംഘങ്ങളും എത്തിചേരുന്നത്. ഹാജിമാരുടെ സാധാനസാമഗ്രികള്‍ പുറത്തെത്തിക്കുന്നതിനും ഹാജിമാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനും 130 വളണ്ടിയര്‍മാര്‍ ക്യാംപിന്റെ രണ്ടാംഘട്ടത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."