ഭാഷാ വിരുദ്ധ നീക്കങ്ങളെ അതിശക്തമായി നേരിടും: കെ.എ.ടി.എഫ്
തൃശൂര്‍: ഭരണത്തിലേറി ആറു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ അധ്യാപക സംഘടനകളെ ഒന്നടങ്കം സമരമുഖത്തിറക്കിയത് ഭരണത്തിന്റെ പരാജയമാണെന്നും ഭാഷാ വിരുദ്ധ ഉത്തരവുകള്‍ സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ അതിനെ അതിശക്തമായി നേരിടുമെന്നും കെ.എ.ടി.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.കെ അഷറഫ് സുല്ലമി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഡി.ഡി.ഇ ഓഫിസ് ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ വിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കുക, ഹയര്‍ സെക്കന്‍ഡറി ഭാഷാ പഠന നിഷേധം ഉപേക്ഷിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ശമ്പളം പുനഃസ്ഥാപിക്കുക, പാഠ പുസ്തക വിതരണം, അറബിക് യൂനിവേഴ്‌സിറ്റി ഉടന്‍ യാഥാര്‍ഥ്യമാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഭാഷാധ്യാപകരുടെ തസ്തിക നിയമനത്തിന് അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക, ബൈട്രാന്‍സ്ഫര്‍ പ്രമോഷന്‍ യാഥാര്‍ഥ്യമാക്കുക, അവകാശ പത്രി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് എം.എ സാദിഖ് ഷഫീഖ് മാസ്റ്റര്‍, ജുമൈല , സഫിയ എന്നിവര്‍ സംസാരിച്ചു. ബഷാര്‍ സ്വാഗതവും, ജില്ലാ ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ പാടൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."