ചെക്ക് ഡാമിന് ചീര്‍പ്പുളില്ല:കര്‍ഷകര്‍ ആശങ്കയില്‍
എരുമപ്പെട്ടി: ആറാട്ട്പുഴയില്‍ നിര്‍മിച്ച ചെക്ക് ഡാമിന് ചീര്‍പ്പിടാന്‍ ജലസേചന വകുപ്പ് തയ്യാറാകാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആശങ്കയില്‍. തുലാവര്‍ഷത്തിലെ വെള്ളം പുഴയില്‍ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച തടയണ കര്‍ഷകര്‍ക്ക് ഉപകാരപ്രദമല്ലാതാകും.
എരുമപ്പെട്ടി, വേലൂര്‍ പഞ്ചായത്തുകളിലെ എരുമപ്പെട്ടി, നെല്ലുവായ്, പഴവൂര്‍ ദേശങ്ങളിലെ കര്‍ഷകര്‍ പ്രധാനമായും വടക്കാഞ്ചേരി-കേച്ചേരി പുഴയിലെ ആറാട്ട്കടവിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. മഴ ലഭ്യതയില്‍ ഗണ്യമായ കുറവ് വന്നതോടെ വേനലിന്റെ ആരംഭത്തില്‍ തന്നെ പുഴ വറ്റി വരണ്ടണ്ടുണങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുഴയിലെ തടയണയുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ വേനല്‍ കൃഷിയിറക്കുമ്പോള്‍ എരുമപ്പെട്ടി ആറാട്ട്കടവിലെ വെള്ളം ഉപയോഗിച്ച് മു@ണ്ടകന്‍ കൃഷിയും വാഴയും,പച്ചക്കറികളും കൃഷി ചെയ്യുന്ന കര്‍ഷകര്‍ ആവശ്യാനുസരണം ജലം ലഭിക്കാതെ പ്രതിസന്ധിയിലാവുകയാണ് പതിവ്.
ഇത് പരിഹരിക്കുന്നതിന് വേ@ണ്ടിയാണ് ജലസേചന വകുപ്പ് ചെറുകിട ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറാട്ട്പുഴയില്‍ മിനി ചെക്ക്ഡാം നിര്‍മിച്ചത്. കര്‍ഷകനായ പഴവൂര്‍ ഇ.ശങ്കരന്‍കുട്ടി വാര്യരുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ തലപ്പിള്ളി താലൂക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 85 ലക്ഷം രുപ ഉപയോഗപ്പെടുത്തിയാണ് ചെക്ക് ഡാമിന്റെ നിര്‍മാണം നടത്തിയത്. തടയണയില്‍ ചീര്‍പ്പുകള്‍ ഇട്ട്കഴിഞ്ഞാല്‍ ആനപ്പാറ മുതല്‍ നെല്ലുവായ് വരെ ഒരു കിലോമീറ്റര്‍ ദൂരത്തിലും ഒരു മീറ്റര്‍ പൊക്കത്തിലും വെള്ളം തടഞ്ഞ് നിര്‍ത്താന്‍ കഴിയും. ഇത് പഴവൂര്‍ പാടശേഖരത്തിലെ മു@ണ്ടകന്‍ കൃഷിയിറക്കിയിരിക്കുന്ന കര്‍ഷകര്‍ക്കും പുഴയോരത്ത് വാഴയും പച്ചക്കറി കൃഷിയും നടത്തുന്ന കര്‍ഷകര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും തടയണയില്‍ ചീര്‍പ്പുകള്‍ സ്ഥാപിക്കാത്തത് കര്‍ഷകരില്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. തുലാവര്‍ഷത്തില്‍ ലഭിക്കുന്ന വെള്ളം പുഴയില്‍ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ചെക്ക് ഡാം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ. വേനലില്‍ ചെക്ക് ഡാമില്‍ ജലം തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."