വി.എസിനെതിരേ വീണ്ടും വെള്ളാപ്പള്ളി
കൊല്ലം: വി.എസിനെതിരേ വീണ്ടും വെള്ളാപ്പള്ളി. വിരണ്ടവന് ഇരുണ്ടതെല്ലാം പിശാചുപോലെയാണെന്നും വി.എസ് അച്യുതാനന്ദനു അങ്ങനെയാണു തോന്നുന്നതെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മൈക്രോഫിനാന്‍സ് കേസില്‍ ഇതുവരെ ആരുടെയും കാലു പിടിച്ചിട്ടില്ല, ഇനി പിടിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസില്‍ പോയികണ്ടതു എസ്.എന്‍ കോളജുകളിലെ നിയമനങ്ങളെക്കുറിച്ചു സംസാരിക്കാനാണ്. സ്വാശ്രയ ഫീസ് വര്‍ധന ഇത്തിരി അധികമായി. അതുപോലെ പ്രതിപക്ഷത്തിന്റെ സമരവും അതിരുകടന്നു. ഹര്‍ത്താലുകള്‍ വേണ്ടാ എന്നു പറഞ്ഞിട്ടും ഇവിടെ ഹര്‍ത്താലുകള്‍ നടത്തി. കോഴപ്പണം വാങ്ങില്ലെന്നു കരുതിയാണ് സ്വാശ്രയത്തില്‍ ഫീസ് കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ത്തന്നെ മാനേജ്മെന്റുകള്‍ കൂടുതല്‍ കോഴ വാങ്ങുന്നതു തനിക്കറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."