HOME
DETAILS

പടരുന്ന വര്‍ഗീയത ചെറുക്കാന്‍ പൊതുവിദ്യാലയങ്ങള്‍ അനിവാര്യം

  
backup
September 30 2016 | 00:09 AM

%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95

ഇടതുപക്ഷ  സര്‍ക്കാര്‍ അധികാരമേറ്റയുടനെ നേരിടേണ്ടി വന്ന വലിയൊരു പ്രശ്‌നമായിരുന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള കോഴിക്കോട്ടെ മലാപറമ്പ് എ.യു.പി സ്‌കൂള്‍ പൊളിച്ചു മാറ്റാന്‍ സ്‌കൂള്‍ മാനേജര്‍ നടത്തിയ ശ്രമത്തെ തടയുക എന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു മാനേജര്‍ സ്‌കൂള്‍  കെട്ടിടം പൊളിച്ചുമാറ്റാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രദേശവാസികളുടെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പൊളിച്ചുനീക്കാനുള്ള മാനേജറുടെ ശ്രമം വിജയിച്ചില്ല. കോടതി ഉത്തരവ് നടപ്പാക്കി കിട്ടുവാന്‍ വീണ്ടും മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന്ന് സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മലാപറമ്പ് സ്‌കൂളിന് പിറകെ പാലാട്ട് എ.യു.പി സ്‌കൂള്‍, മലപ്പുറം കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ മാങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍, തൃശൂര്‍ വടക്കാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട കിഴാലൂര്‍ പി.എം.എല്‍.പി സ്‌കൂള്‍ എന്നിവയും അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിട്ടപ്പോഴാണ് സര്‍ക്കാര്‍ ഈ  സ്‌കൂളുകളെല്ലാം ഏറ്റെടുക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച പ്രമേയം ജൂലൈ 18ന് നിയമസഭയില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തതോടെ പ്രശ്‌നം പരിഹരിച്ചതായി  പൊതുസമൂഹം ആശ്വസിക്കുകയും ചെയ്തു. ധനകാര്യമന്ത്രി ടി.എം തോമസ് ഐസക് ഇതിനിടെ  ഇറക്കിയ സാമ്പത്തികനില സംബന്ധിച്ച ധവളപത്രത്തില്‍ സര്‍ക്കാറിന്റെ ഖജനാവ് കാലിയാണെന്ന് എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ പോലും സാമ്പത്തിക ബാധ്യത വരുന്ന, അടച്ചുപൂട്ടലിനെ അഭിമുഖീകരിക്കുന്ന  സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥും തറപ്പിച്ച് പറഞ്ഞിരുന്നു.
സ്‌കൂളുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടതികളെ ധരിപ്പിച്ച് സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം ഭൂമാഫിയക്ക് വില്‍ക്കാുള്ള  മാനേജ്‌മെന്റ് ശ്രമങ്ങളെ തകര്‍ക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാറിന് കഴിഞ്ഞുവെന്ന മേന്മ ഇതിനിടെ സര്‍ക്കാര്‍ നേടിയെടുക്കുകയുണ്ടായി. ഇപ്പോഴിതാ മുന്‍തീരുമാനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തും വിധമുള്ള ഒരുത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. അടച്ചു പൂട്ടുന്ന നാലു സ്‌കൂളുകള്‍ ഉടന്‍ ഏറ്റെടുക്കുകയില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. സ്‌കൂള്‍ ഏറ്റെടുത്ത് ഇറക്കിയ വിജ്ഞാപനം ഉടന്‍  ഏറ്റെടുക്കുന്നില്ലെന്ന് ഭേദഗതി ചെയ്ത് വീണ്ടും പുറത്തിറക്കിയിരിക്കുകയാണ്. തീര്‍ത്തും നിരാശാജനകമാണിത്.
ഉടന്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നുകൂടി സര്‍ക്കാര്‍  വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഇതൊരു അവസരമായെടുത്ത് സ്‌കൂളുകള്‍ വില്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന  മാനേജര്‍മാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചുകൂടായ്കയില്ല. സര്‍ക്കാറിന്റെ പുതിയ വിജ്ഞാപനം  കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി നേരത്തെയുള്ള ഹൈക്കോടതി വിധി നടപ്പാക്കി കിട്ടുവാന്‍ മലാപറമ്പ്  സ്‌കൂള്‍ മാനേജര്‍ വീണ്ടും കോടതിയെ സമീപിച്ചുകൂടായ്കയില്ല. മാനേജര്‍ക്ക് അനുകൂലമായ  വിധിയാണ് വരുന്നതെങ്കില്‍ അതിനുള്ള അവസരമൊരുക്കിക്കൊടുത്ത സര്‍ക്കാറിന് പ്രസ്തുത പാപഭാരത്തില്‍  നിന്നും ഒഴിഞ്ഞുമാറാനുമാകില്ല. സ്‌കൂള്‍ ഏറ്റെടുക്കുവാന്‍ സാമ്പത്തിക പ്രയാസമാണ് സര്‍ക്കാറിനെ  അലട്ടുന്നതെങ്കില്‍ ആ കാര്യം പൊതുസമൂഹത്തോട് തുറന്നുപറയണമായിരുന്നു. പൊതുജ  പങ്കാളിത്തത്തോടെയും സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെയും സ്‌കൂളുകള്‍  നടത്തിക്കൊണ്ടുപോകാനുള്ള വഴിയായിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്.
അത്തരം ശ്രമങ്ങളൊന്നുംനടത്താതെ  ഒറ്റയടിക്ക് സ്‌കൂളുകള്‍ ഉടന്‍ ഏറ്റെടുക്കുന്നില്ലെന്ന വിജ്ഞാപനം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേയുള്ളൂ. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അത്തരം കേന്ദ്രങ്ങള്‍ മാത്രമല്ല, അതിലുപരി കേരളീയ സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക ഉല്‍ക്കര്‍ഷത്തിന് വമ്പിച്ച സംഭാവനകള്‍ നല്‍കിയ കേന്ദ്രങ്ങള്‍കൂടിയാണ്. നവേഥാന പ്രസ്ഥാനങ്ങളും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും കേരളത്തില്‍ ഇടതുപക്ഷങ്ങള്‍ക്ക് വളരുവാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിയത് പോലെത്തന്നെ പൊതുഇടങ്ങളിലെ സാംസ്‌കാരിക വിനിമയ കേന്ദ്രങ്ങളായിരുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വര്‍ഗീയതയെയും വിഭാഗീയതയെയും ചെറുത്തുതോല്‍പ്പിക്കുന്നതില്‍ പൊതുവിദ്യാഭ്യാസം ലഭിച്ചവര്‍ വഹിച്ച പങ്ക്‌വലുതാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതയുടെ ഒരു കാരണം പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയാണ്. നാനാജാതി മതസ്ഥരായ കുട്ടികള്‍ തൊടലും തീണ്ടലുമില്ലാതെ തൊട്ടുരുമ്മിയിരുന്നു പഠിച്ച നമ്മുടെ പൊതുവിദ്യാലയങ്ങളാണ് ഒരു തലമുറയുടെ സംസ്‌കൃതി രൂപപ്പെടുത്തിയത്.
ഉള്ളവന്നെനും  ഇല്ലാത്തവന്നെനും വ്യത്യാസമില്ലാതെ ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചതിനാലായിരുന്നു ഇല്ലാത്തവന്റെ പ്രയാസങ്ങളും ദുരിതങ്ങളും ഉള്ളവന്റെ വീട്ടില്‍ നിന്നു വന്ന സഹപാഠികള്‍ മനസിലാക്കിയത്. ഇല്ലാത്തവരെ സഹായിക്കാനുള്ള പ്രേരണകള്‍ ആരുംപറയാതെ തന്നെ സമ്പന്നഗൃഹങ്ങളിലെ കുട്ടികളുടെ മനസുകളില്‍  അങ്കുരിച്ചത് ഇതുവഴിയാണ്. ഇതേ മാര്‍ഗത്തിലൂടെയാണ് കമ്മ്യൂണിസവും കേരളത്തില്‍ പച്ചപിടിച്ചത്. അല്ലാതെ ജനങ്ങള്‍ ദാസ് ക്യാപിറ്റല്‍ വായിച്ചല്ല. അത്തരം സ്‌കൂളുകളുടെ ഉത്പന്നമാണ് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും സമപ്രായമുള്ള മറ്റു മന്ത്രിമാരും എം.എല്‍.എമാരും. സംസ്ഥാനത്തെ മതമൈത്രിക്കും സാഹോദര്യത്തിനും പരസ്പര സഹകരണ മനോഭാവത്തിനും  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോളം മറ്റേത് കേന്ദ്രങ്ങളാണ് മഹത്തരങ്ങളായ സംഭാവനകള്‍  അര്‍പ്പിച്ചത്.  
വാണിജ്യ താല്‍പര്യങ്ങളോടെയുള്ള സ്‌കൂളുകളില്‍  നിന്നു പുറത്തുവരുന്ന കുട്ടികള്‍ ഏറെയും അന്തര്‍മുഖരും മറ്റുള്ളവരുമായി ഇടപഴകാന്‍ താല്‍പര്യമില്ലാത്തവരുമായാണ് കാണുന്നത് . മേത്തരം വിദ്യാഭ്യാസം മെച്ചപ്പെട്ട തൊഴിലിനു വേണ്ടി മാത്രമുള്ളതാണെന്ന ധാരണ കുട്ടികളില്‍ രൂഢമൂലമായതില്‍ രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ട്.
നേരത്തെ  ഉണ്ടായതില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും പി.ടി.എ കമ്മിറ്റികളും  സ്‌കൂളുകളുടെ അഭ്യുന്നതിക്കായി പ്രവര്‍ത്തിച്ചു വരുന്നുവെന്നത് ശുഭസൂചനയാണ്. ഈയൊരു പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹം നല്‍കുന്നതായിരുന്നു അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം. പക്ഷെ അതിന്റെ ഊഷ്മളത മായുംമുന്‍പേ വാഗ്ദാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. വളരുന്ന തലമുറയിലും നന്മയുടെയും സഹാനുഭൂതിയുടെയും മതേതര ജനാധിപത്യത്തിന്റെയും നാമ്പുകള്‍ പൊട്ടിവിടര്‍ന്ന് തഴച്ചു വളരണമെങ്കില്‍ പൊതുവിദ്യാലയങ്ങള്‍  നില നിന്നെ മതിയാകൂ.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago