HOME
DETAILS
MAL
സോമാലിയയില്‍ യു.എസ് ആക്രമണം; ഒന്‍പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
backup
September 30 2016 | 01:09 AM
മോഗാദിഷു: സോമാലിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പത് അശ്ശബാബ് സൈനികര്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അവകാശപ്പെട്ടു. സോമാലിയയിലെ പുന്റ്‌ലാന്‍ഡ് പ്രദേശത്തു തീവ്രവാദികളുമായി നടന്ന സായുധ പോരാട്ടത്തിനൊടുവിലാണ് ഒന്‍പതു തീവ്രവാദികളെ വധിച്ചത്. പെന്റഗണ്‍ വക്താവും നാവി ക്യാപ്റ്റനുമായ ജെഫ് ഡെവിസാണ് ഇക്കാര്യം അറിയിച്ചത്. ഈ ആഴ്ച അശ്ശബാബിനു നേരെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം വടക്കന്‍ സോമാലിയയില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ 22 പ്രാദേശിക സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."