ഉറാനിലെ ഭീകരര്‍; പെണ്‍കുട്ടിയുടെ നുണക്കഥ
മുംബൈ: ഉറാന് നാവിക സേനാ ആസ്ഥാനത്തിനു സമീപം തോക്കുധാരികളെ കണ്ടെന്ന വാര്‍ത്ത നുണക്കഥ. തോക്കുധാരികളെ കണ്ടതായി മൊഴി നല്കിയ പന്ത്രണ്ടുകാരിയാണ് ഇപ്പോള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവം ഏറെ ഗൗരവമായി കാണുകയും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴിക്കു പിന്നാലെ തോക്കുധാരികള്ക്കായുള്ള തിരച്ചില്‍ സൈന്യവും പൊലിസും അവസാനിപ്പിച്ചു. കറുത്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഐ.എസ് ഭീകരരുടെ ഓര്‍മയിലാണ് തെറ്റായ വിവരം നല്‍കിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. മാപ്പെഴുതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. മുംബൈ ഐ.എന്‍.എസ് അഭിമന്യൂ ബേസിനടുത്ത് കറുത്ത വേഷമണിഞ്ഞ ആയുധധാരികളെ കണ്ടെന്നായിരുന്നു സ്കൂള്‍ വിദ്യാര്‍ഥിനി പ്രധാനാധ്യാപകനെ അറിയിച്ചത്. കോസ്റ്റ് ഗാര്‍ഡ്, എന്‍.എസ്.ജി, മഹാരാഷ്ര്ട എ.ടി.എസ്, നാവിക സേന എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തോക്കുധാരികളുടെ രേഖാ ചിത്രവും പൊലിസ് പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."