HOME
DETAILS
MAL
രാജ്യവ്യാപകമായി മദ്യം നിരോധിക്കണം: ഹരജി സുപ്രിംകോടതി തള്ളി
backup
September 30 2016 | 06:09 AM
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി തള്ളി. ഹരജിയില്‍ കഴമ്പില്ലെന്നു കണ്ട് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിക്രി അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് തള്ളിയത്.
ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് രാജ്യവ്യാപകമായി മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന പൊതുതാല്പര്യ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
ആല്‍ക്കഹോളിന്റെ ഉപയോഗം മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ചുരുക്കണമെന്നും ആല്‍ക്കഹോളിന്റേയും മയക്കുമരുന്നുകളുടേയും ഉപയോഗം പൂര്‍ണമായി നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."