HOME
DETAILS
MAL
ഐഡിയയുടെ പുതിയ ഈസി ഷെയര്‍ പ്ലാന്‍
backup
May 01 2016 | 06:05 AM
കൊച്ചി : ഇന്റര്‍നെറ്റ് ഡാറ്റ പങ്കുവയ്ക്കുന്നതിന്റെ ചെലവ് കുറച്ച് ഐഡിയയുടെ പുതുക്കിയ ഷെയറിങ് പ്ലാന്‍. 499 രൂപയാണ് ഈ പ്ലാനിന്റെ പ്രതിമാസ നിരക്ക്. വോയിസ്, ഡാറ്റ, എസ്.എം.എസ്, മൂവി സബ്‌സ്‌ക്രിപ്ഷനുകള്‍ അടങ്ങിയതാണ് ഈ പ്ലാന്‍.
കുറഞ്ഞ വരിസംഖ്യയിലുള്ള ഈ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് ഇറോസ് നൗ ചാനലില്‍ ഒരു മാസം സൗജന്യമായി ചലച്ചിത്രങ്ങള്‍ ആസ്വദിക്കാം. സൗജന്യ മൂവി സബ്‌സ്‌ക്രിപ്ഷനൊപ്പം 2ജിബി 4ജി 3ജി പങ്കുവയ്ക്കാവുന്ന ഡാറ്റ, 550 ലോക്കല്‍ - നാഷണല്‍ ടോക്ക് ടൈം, 200 ലോക്കല്‍ - നാഷണല്‍ എസ്.എം.എസ് എന്നിവയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."