കുട്ടികള്‍ക്കായി ഡൂഡില്‍ മത്സരവുമായി ഗൂഗിള്‍...
സ്‌കൂള്‍ കുട്ടികള്‍ക്കായി ഡൂഡില്‍ രചന മത്സരവുമായി ഗൂഗിള്‍ ഇന്ത്യ. തങ്ങളുടെ ഹോം സ്‌ക്രീനിലെ ഗൂഗിള്‍ എന്ന് എഴുതിയ ബ്രാന്റ് നാമത്തിന് വിശേഷ ദിവസങ്ങളില്‍ ഗൂഗിള്‍ വരുത്തുന്ന മാറ്റമാണ് ഗൂഗിള്‍ ഡൂഡില്‍. ഇത് എട്ടാം തവണയാണ് മികച്ച ഡൂഡിലുകള്‍ വരയ്ക്കുവാന്‍ രാജ്യത്തെ കുട്ടികളെ ഗൂഗിള്‍ ക്ഷണിക്കുന്നത്. ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ എന്നാണ് മത്സരത്തിന്റെ പേര്. 'എനിക്ക് പഠിപ്പിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അത്.........' എന്നതാണ് ഇത്തവണത്തെ വിഷയം. നിങ്ങള്‍ക്ക് ഈ ലോകത്തെ മുഴുവന്‍ പഠിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ അവരെ എന്ത് പഠിപ്പിക്കും അത് ഗുഗിളിന്റെ ലോഗോയുടെ ചുറ്റും വരക്കണം ഇതാണ് മത്സരം. ഡൂഡില്‍ എന്ന് പറയുന്നത് പോലെ വിഷയത്തെ കുറിച്ച് വരച്ചാല്‍ നിങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ഒന്ന് മുതല്‍ പത്താം ക്ലാസു വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മൂന്ന് ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. ഒന്ന് മുതല്‍ മൂന്നാം ക്ലാസ് വരെയുള്ളവര്‍ അടങ്ങുന്ന ഗ്രൂപ്പ് ഒന്ന്, നാലാ ംക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള രണ്ടാം ഗ്രൂപ്പ്, ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള മൂന്നാം ഗ്രൂപ്പ് എന്നിങ്ങനെയാണ് ഗ്രൂപ്പ് തിരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏത് കുട്ടിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നതിങ്ങനെ...
സ്‌കൂളിലെ മുഴവന്‍ കുട്ടികള്‍ക്കും അല്ലെങ്കില്‍ തനിച്ചോ ഈ മത്സരത്തില്‍ പങ്കടുക്കാം. https://doodles.google.co.in/d4g എന്ന വിലാസത്തില്‍ സന്ദര്‍ശിച്ച് ക്യൂ.ആര്‍ കോഡോടുള്ള എന്‍ട്രി ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക. ഇതില്‍ ഗൂഗിള്‍ എന്ന് ഡോട്ട് ഇട്ട് എഴുതിയതിനു ചുറ്റും വിഷയത്തെ കുറിച്ച് ഡൂഡില്‍ വരക്കാം. വരച്ചതിനു ശേഷം ഓക്ടോബര്‍ 21നു മുമ്പായി അധ്യാപകരോടോ രക്ഷിതാവിനോടോ https://doodles.google.co.in/d4g/submit.html എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അവശ്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ വരച്ച ഡൂഡില്‍ ഫോം ജെ.പി.ജിയിലോ പി.എന്‍.ജി ഫോര്‍മാറ്റിലോ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക. അല്ലെങ്കില്‍ ഡൂഡില്‍4ഗൂഗിള്‍, ഡി.ഡി.ബി മുദ്ര ഗ്രൂപ്, 184, ഗ്രൗണ്ട് ഫ്‌ളോര്‍, പ്ലാറ്റിനം ടവര്‍, ഉദ്യോഗ് വിഹാര്‍, ഗുര്‍ഗണ്‍-122016, ഹരിയാന എന്ന അഡ്രസിലേക്ക് അയക്കുകയോ വേണം.
വരക്കുന്നതിനു മുന്‍പ് https://www.google.com/doodles/doodle4google2015indiawinner ലിങ്ക് സന്ദര്‍ശിച്ചാല്‍ ഡൂഡിലുകളെ കുറിച്ചുള്ള ധാരണ ലഭിക്കും. കൂടാതെ ഗൂഗിളിന്റെ ഡൂഡിലുകള്‍ തയ്യാറാക്കുന്ന ഡിസൈനര്‍ തലവന്‍ ഡെന്നീസ് ഹാങ്ങിന്റെ പ്രത്യേക ഉപദേശങ്ങളും ഈ പേജില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഒപ്പം കഴിഞ്ഞ തവണ മത്സരത്തില്‍ പങ്കെടുത്തവര്‍ വരച്ച ഡൂഡിലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിശാഗപട്ടണം സ്വദേശി ഒമ്പത് വയസുകാരന്‍ പി. കാര്‍ത്തികായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയി.
മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഓരോ ഗ്രൂപ്പില്‍ നിന്ന് നാലു പേരെയായി 12 പേരെ തെരഞ്ഞടുക്കും. ഇവര്‍ക്ക് ഗൂഗിള്‍ ഓഫിസ് സന്ദര്‍ശിക്കാനും മറ്റും അവസരം നല്‍കും. തെരഞ്ഞെടുത്തവരുടെ ചിത്രങ്ങള്‍ നവംബര്‍ ഒന്നിന് ഗൂഗിള്‍ പ്രസിദ്ധീകരിക്കും. ഇതില്‍ വോട്ടെടുപ്പിലുടെ ഓരോ ഗ്രൂപിലെയും ഓരോ പേരെ വച്ച് തെരഞ്ഞെടുക്കും. ഇവരില്‍ നിന്ന് വിദഗ്ധ സമിതി തെരഞ്ഞടുത്ത ഡൂഡില്‍ നവംബര്‍ 14ന് ഗൂഗിളിന്റെ ഹോം പേജില്‍ 24 മണിക്കൂര്‍ നേരം പ്രദര്‍ശിപ്പിക്കും. ഡെന്നീസ് ഹാങ്ങും പോഗോ ചാനലിലെ മാഡ് പ്രോഗ്രാം അവതാരകന്‍ റോബും അടങ്ങുന്ന വിദഗ്ധ സംഘമാണ് മത്സരത്തിന്റെ ജഡ്ജ്. ഒക്ടോബര്‍ 21നാണ് ഡൂഡില്‍ ഡിസൈന്‍ അയയ്ക്കാനുള്ള അവസാന തിയ്യതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."