കെ.എം.എം.എഎല്‍ അഴിമതി: വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: ചവറയിലെ കേരള മിനറല്‍ ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെ.എം.എം.എല്‍) നടന്ന അഴിമതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കേസില്‍ മുന്‍ എം.ഡി ടോം ജോസ് അടക്കം 10 പേരെ വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുണ്ട്.
മുന്‍ എം.ടി ടോം ജോസ് അടക്കം 10 പേരെ പ്രതിയാക്കിയാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. കമ്പനിയിലെ ആറ് ഉന്നത ഉദ്യോഗസ്ഥരെയും ഐ.എന്‍.ടി.യു.സി നേതാവ് ശശികുമാര്‍ അടക്കം മൂന്നു തൊഴിലാളി സംഘടനാ നേതാക്കളെയും കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരുന്ന ഭവാനി ഇറക്ടേഴ്‌സിന്റെ ഡയറക്ടര്‍ ബി.അജിത് കുമാറിനെയും എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്തവരില്‍പ്പെടുന്നു.
പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് പുറമെ മൂന്ന് ഉന്നതഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."