HOME
DETAILS

9/11 ബില്‍ ഒബാമയുടെ വീറ്റോയെ മറികടന്നു ജസ്റ്റ: യു.എസ് - സഊദി നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് വിലയിരുത്തല്‍

  
backup
September 30 2016 | 11:09 AM

911-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%ac%e0%b4%be%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%af%e0%b5%86

റിയാദ്: സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരകള്‍ക്ക് സഊദി അറേബ്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള പുതിയ ബില്‍ അമേരിക്കയില്‍ നിയമമായി. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തന്റെ പരമാധികാരം ഉപയോഗിച്ച് തള്ളിയ നിയമമാണ് വന്‍ ഭൂരിപക്ഷത്തോടെ വീറ്റോയെ മറികടന്നു നിയമമാക്കിയത്. സഊദിയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു തന്റെ അധികാരം ഉപയോഗിച്ച് നിയമം മറികടക്കാന്‍ ഒബാമ നിര്‍ബന്ധിതമായത്. എന്നാല്‍, ഒബാമയുടെ വീറ്റോയെ മറികടന്നു നിയമം പ്രാബല്യത്തില്‍ വരുത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ നിയമത്തെ പ്രാബല്യത്തില്‍ വരുത്തിയതോടെ അറബ് ലോകത്തെ ഏറ്റവും ദൃഢമായതും പഴക്കം ചെന്നതുമായ ബന്ധത്തിന്റെ ഉടമയായ സഊദിയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അറബ് ലോകത്തെ ഏറ്റവും വലിയ സഖ്യ കക്ഷിയായ സഊദിക്കെതിരെ പരോക്ഷമായി വിരല്‍ ചൂണ്ടുന്ന നിയമം അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിയേക്കും. ബുധനാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നടന്ന വോട്ടെടുപ്പില്‍ വീറ്റോ നീക്കത്തെ അംഗങ്ങള്‍ മറികടക്കുകയായിരുന്നു. യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു, 2011 സെപ്തംബറില്‍ അല്‍ ഖാഇദ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഊദി അറേബ്യക്കെതിരെ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്‌പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്ട് (ജസ്റ്റ) എന്ന അമേരിക്കന്‍ നിയമമാണ് കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു തന്റെ അധികാര പരിധി ഉപയോഗിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഒബാമ വീറ്റോ ചെയ്തിരുന്നത്. സഊദിയുടെ പേര് ബില്ലില്‍ പറയുന്നില്ലെങ്കിലും പരോക്ഷമായി ഇത് സഊദിയെ ബാധിക്കുന്നതായിരുന്നു.

എന്നാല്‍, ബില്ലിനനുകൂലമായി നിലനില്‍ക്കുന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നേതാക്കള്‍ ഒബാമയുടെ വീറ്റോയെ മറികടക്കുമെന്നു നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം ഒബാമയുടെ വീറ്റോയെ മറികടന്നു പ്രാവര്‍ത്തികമാക്കിയത്. ഇതോടെ തന്റെ എട്ടു വര്‍ഷത്തെ ഭരണത്തിടയില്‍ ഒബാമയുടെ വീറ്റോ മറികടക്കുന്ന ആദ്യ ബില്ലായി ജസ്റ്റ മാറി. യു.എസ് കോണ്‍ഗ്രസ്സില്‍ നടന്ന വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. മറ്റു രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സേനാംഗങ്ങള്‍ക്കും ഈ ബില്ല് ദോഷം ചെയ്യുമെന്നുകാട്ടിയാണ് ഒബാമ ബില്‍ എതിര്‍ക്കുന്നതെന്ന്് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ ഈ തീരുമാനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ യു.എസ് കോണ്‍ഗ്രസ്സിന് തെറ്റുപറ്റിയെന്നായിരുന്നു ഇത് സംബന്ധിച്ച് ഒബാമയുടെ പ്രതികരണം.

അതെ സമയം, ബില്ലിനെതിരെ സഊദി അറേബ്യയുടെ ഭാഗത്തു നിന്നും ഇത് വരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തു വന്നിട്ടില്ല. അമേരിക്കയുമായി ഏറെ അടുപ്പത്തില്‍ നില്‍ക്കുന്ന സഊദി ഏതു നിലയിലായിരിക്കും തങ്ങള്‍ക്കെതിരെയുള്ള ബില്ലിനെതിരെ പ്രതികരിക്കുകയെന്നത് വീക്ഷിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. ഏകദേശം 73 വര്‍ഷത്തെ ദൃഢമായ നയതന്ത്ര ബന്ധമാണ് അമേരിക്കയുമായി സഊദിക്കുള്ളത്. മാത്രമല്ല അമേരിക്കയിലെ വിവിധ മേഖലകളിലും ട്രഷറികളിലുമായി ട്രില്യണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപവും സഊദിക്കുണ്ട്. ബില്ലിന്റെ ആദ്യഘട്ടത്തില്‍ ബില്‍ സഊദിക്കെതിരായാല്‍ ട്രഷറി പണം പിന്‍വലിക്കുമെന്ന് സഊദി ഭീഷണിപ്പെടുത്തിയിരുന്നു. യു.എസ് ട്രഷറി മന്ത്രാലയത്തിന്റെ ബോണ്ടുകളില്‍ സഊദി അറേബ്യ ഇതുവരെ നടത്തിയ നിക്ഷേപം 116 ബില്യണ്‍ (11680 കോടി ഡോളര്‍) ഡോളര്‍ ആണെന്ന് ട്രഷറി മന്ത്രാലയം ആദ്യമായി മാസങ്ങള്‍ക്കു മുന്‍പ് വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago