കുരങ്ങുശല്യം: ബജറ്റില്‍ അനുവദിച്ച തുക ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ കുരങ്ങുശല്യ നിവാരണത്തിനായി കേരള സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 26 ലക്ഷം രൂപ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കേരള കര്‍ഷക സംഘം കല്‍പ്പറ്റ നോര്‍ത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ജനകീയ സമിതികള്‍ രൂപവല്‍കരിച്ച് ബന്ധപ്പെട്ട് വകുപ്പുകളും ജനങ്ങളും സംയുക്തമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അമ്പിലേരിയില്‍ നടന്ന സമ്മേളനത്തിന് മുന്നോടിയായി കെ. അബ്ദുല്ല പതാകയുയര്‍ത്തി.
എം.ടി ഫിലിപ് അധ്യക്ഷനായി. കര്‍ഷക സംഘം ജില്ലാ ജോ. സെക്രട്ടറി കെ. മുഹമ്മദ്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എം റഷീദ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി. സുരേഷ് ചന്ദ്രന്‍, സി.കെ ശിവരാമന്‍, പി.കെ അബു, പി.ആര്‍ നിര്‍മല, കല്ലങ്കോടന്‍ അബ്ദുറഹിമാന്‍, എം.കെ കുഞ്ഞിരാമന്‍, അജിത്ത്, നിഷ മുരളി സംസാരിച്ചു. ഭാരവാഹികളായി എം.ടി ഫിലിപ് (പ്രസി.), ദാമോദരന്‍ നായര്‍ (വൈ. പ്രസി.), വി.എം റഷീദ് (സെക്ര.), നിഷ മുരളി (ജോ. സെക്ര.), പി.ആര്‍ ശശികുമാര്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."