ആര്‍.എം.എസ്.എ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിയൊരുക്കി: ഷാനവാസ് എം.പി
കല്‍പ്പറ്റ: വിദ്യാര്‍ഥികളെ ലോകോത്തര നിലവാരത്തിലേക്ക് നയിക്കാന്‍ ആര്‍.എം.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ കൈത്താങ്ങായെന്ന് എം.ഐ ഷാനവാസ് എം.പി. കേന്ദ്ര മാനവശേഷി വികസന വകുപ്പിന് കീഴില്‍ ആവിഷ്‌ക്കരിച്ച രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍(ആര്‍.എം.എസ്.എ) നടപ്പാക്കിയ പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിക വിഭാഗ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നയിക്കാനുള്ള ആര്‍.എം.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ വയനാടിനെ മുന്നോക്ക ജില്ലയായി മാറ്റട്ടെയെന്നും പ്രത്യാശിച്ച എം.പി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അക്കാദമിക മികവു വര്‍ധിപ്പിക്കുന്നതിനും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
ആറു കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്ത യോഗം 8.4 കോടി രൂപ ചെലവിട്ട് ജില്ലയില്‍ നടന്നുവരുന്ന സ്‌കൂള്‍ കെട്ടിട നിര്‍മ്മാണങ്ങളെ കുറിച്ചും അവലോകനം ചെയ്തു.
വൈദ്യുതീകരണം, പ്ലംമ്പിംഗ് തുടങ്ങി ഇനിയും നടപ്പിലാക്കേണ്ട പ്രവര്‍ത്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും. ജില്ലയിലെ 40 സര്‍ക്കാര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് ആര്‍.എം.എസ്.എയില്‍ നിന്നും അനുവദിച്ച ക്ലാസ് മുറികള്‍, ടോയ്‌ലെറ്റ്, കുടിവെള്ളം, ലാബ്, ആര്‍ട്ട് റൂം എന്നിവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വിദ്യാലയ കമ്മിറ്റി രൂപീകരിക്കും. വാരാമ്പറ്റ, തൃക്കൈപ്പറ്റ എന്നീ വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മാണത്തിനായി 86 ലക്ഷം രൂപ വീതം അനുവദിച്ചതായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലേക്ക് നിയമനം നടത്തും.
ജില്ലയിലെ ഒരു ആര്‍.എം.എസ്.എ അപ്‌ഗ്രേഡഡ് വിദ്യാലയത്തെ മാതൃകാ വിദ്യാലയമാക്കും. ഒമ്പതാം തരത്തിലെ കുട്ടികള്‍ക്ക് മലയാളം, ശാസ്ത്രം, ഗണിതം എന്നിവയില്‍ പ്രത്യേക പരിഹാര ബോധനം നടത്തുന്ന നവപ്രഭ പദ്ധതി നടപ്പിലാക്കാനും ആര്‍.എം.എസ്.എ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."