സമസ്ത നേതാക്കള്‍ക്ക് സ്വീകരണം: നീലഗിരി ഒരുങ്ങി
ഗൂഡല്ലൂര്‍: നാളെ ഗൂഡല്ലൂരില്‍ നടക്കുന്ന സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണമഹാസമ്മേളനത്തിന് നീലഗിരി ഒരുങ്ങി. സമസ്ത പ്രസിഡന്റ് ശൈഖുനാ എപി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പുത്തൂര്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളെ വിഖായ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ രാവിലെ 11.30ന് നാടുകാണിയില്‍ നിന്ന് സ്വീകരിച്ച് യതീംഖാനയിലേക്ക് ആനയിക്കും. 2 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനം സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസി.സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. എപി മുഹമ്മദ് മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണവും, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. കെ.പി.മുഹമ്മദ് ഹാജിയെ സമ്മേളനത്തില്‍ ആദരിക്കും. വിഖായ സമര്‍പ്പണം സ്വാബിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഗൂഡല്ലൂര്‍ സഹചാരി സെന്ററിനുള്ള വീല്‍ ചെയര്‍ ആലിക്കുട്ടി ഉസ്താദ് വിതരണം ചെയ്യും.
'ഐ.എസ്, സലഫിസം, ഫാസിസം' പ്രമേയ പ്രഭാഷണം അബ്ദുല്‍ ഹമീദ് ഫൈസി നിര്‍വഹിക്കും. കാളവ് സൈദലവി മുസ്‌ലിയാര്‍, സയിദ് മുസ്തഫ ബാ അലവി പൂകോയ തങ്ങള്‍ രണ്ടാം മൈല്‍,
ഒ.കെ.എസ് തങ്ങള്‍, പി.കെ.എം ബാഖവി, ബാവ ദാരിമി, ഉമര്‍ ഫൈസി, ശരീഫ് ദാരിമി, അബ്ദുല്‍ ബാരി ഹാജി, ബാപ്പു ഹാജി, അസീസ് മുസ്‌ലിയാര്‍, ആലിപ്പു, നാസര്‍ ഹാജി, എംസി സൈതലവി മുസ്‌ലിയാര്‍, കെ.പി അലി മുസ്‌ലിയാര്‍, അഷ്‌റഫ് ദേവാല, സൈദലവി റഹ്മാനി, ശുഐബ് നിസാമി, മുജീബ് റഹ്മാന്‍ മൗലവി, ഉമര്‍ ലതീഫി ഷാര്‍ജ, നൗഫല്‍ ഹാരിസ് ഖതര്‍, റംശാദ് യു.എ.ഇ, സൈദലവി ജിദ്ദ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."