ജില്ലയില്‍ 12 സഹചാരി സെന്ററുകള്‍ തുടങ്ങുന്നു
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായുടെ പ്രവര്‍ത്തനങ്ങള്‍ സഹചാരി റിലീഫ് സെല്ലുമായി ബന്ധപ്പെടുത്തി ജില്ലയില്‍ നാളെയും മൂന്നാം തിയതിയുമായി 12 സഹചാരി സെന്ററുകള്‍ തുടങ്ങുന്നു. കൊടുങ്ങല്ലൂര്‍, കയ്പമംഗലം, വാടാനപ്പിള്ളി, തൃത്തല്ലൂര്‍ വെസ്റ്റ്, ചാവക്കാട്, വടക്കേക്കാട്, പെരുമ്പിലാവ്, കൊരട്ടിക്കര, ദേശമംഗലം, വടക്കാഞ്ചേരി, ചേര്‍പ്പ്, പഴയന്നൂര്‍, പാലപ്പിള്ളി, വെള്ളാങ്ങല്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് സെന്ററുകള്‍ ആരംഭിക്കുന്നത്. പൊതു സമൂഹത്തിന് ആവശ്യമായ പദ്ധതികളാണ് സഹചാരി സെന്ററുകള്ക്കൊണ്ട് ഉദേശിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, രോഗി പരിചരണത്തിന് ആവശ്യമായ വാട്ടര്‍ബെഡ്, വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, സ്ട്രക്ച്ചര്‍, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയുടെ സൗജന്യ സേവനം, ആശുപത്രികളില്‍ വളണ്ടിയേഴ്സ് സേവനം, മയ്യിത്ത് പരിപാലനം, ആക്സിഡന്റ് കെയര്‍, രക്തദാനം, ആംബുലന്‍സ് സര്‍വിസ് എന്നീ പ്രവര്‍ത്തനങ്ങളാണ് സഹചാരി സെന്ററിന്റെ പദ്ധതിയിലുള്ളത്.
വിഖായ വളണ്ടിയര്‍മാരുടെ മേഖലതല സേവനകേന്ദ്രമായ സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കും. സെന്ററുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യ ജീവകാരുണ്യ രംഗത്ത് ജനസേവനം ചെയ്യുന്നവരെയും ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ വിശുദ്ധ ഹറമുകളില്‍ സേവനം ചെയ്ത് നാട്ടില്‍ എത്തിയ വിഖായ വളണ്ടിയര്‍മാരെയും ചടങ്ങില്‍ ആദരിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയും വിഖായ ജില്ലാ കമ്മറ്റിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."