ഗാന്ധിജയന്തി വാരാചരണം; ജില്ലയില്‍ വിപുലമായ പരിപാടികള്‍
തൃശൂര്‍: ഗാന്ധിജയന്തി വാരാചരണം ഒക്‌ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ജില്ലയില്‍ വിപുലമായി ആചരിക്കും. ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ ഒന്‍പതിന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, സര്‍വ്വോദയ മണ്ഡലം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ രണ്ടിന് കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ രാവിലെ 10 മുതല്‍ അന്താരാഷ്ട്ര അഹിംസാദിന പരിപാടികള്‍ നടക്കും. ഒക്‌ടോബര്‍ മൂന്നിന് മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ രാവിലെ 10ന് ഗാന്ധി സ്മൃതി സംഗമവും സെമിനാറുമുണ്ടാകും. ഒക്‌ടോബര്‍ നാലിന് തലോര്‍ സെന്റ് തെരാസിറ്റസ് യു.പി. സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഗാന്ധിദര്‍ശന്‍ വിദ്യാര്‍ഥി സംഗമവും നെടുപുഴ കസ്തൂര്‍ബാ നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റില്‍ 10 മുതല്‍ വിവിധ പരിപാടികളും നടക്കും.
അഞ്ചിന് പനങ്ങാട് ശ്രീകൃഷ്ണ ടി.ടി.ഐയില്‍ ഗാന്ധിദര്‍ശന്‍ വിദ്യാര്‍ഥി സംഗമവും നായക്കനാല്‍ ഹിന്ദി പ്രചാര വിദ്യാലയത്തില്‍ സ്ത്രീശാക്തീകരണം ഗാന്ധിയന്‍ കാഴ്ചപ്പാടില്‍ എന്ന സെമിനാറും ഒക്‌ടോബര്‍ ആറിന് തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജില്‍ രാവിലെ 10 ന് ഗാന്ധി സാഹിത്യ പ്രദര്‍ശനവും അനുസ്മരണ പ്രഭാഷണവും നടക്കും. ഉച്ചക്ക് രണ്ടിന് പ്രശ്‌നോത്തരി, പ്രസംഗം, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവയും ഉണ്ടായിരിക്കും. ഏഴിന് അരണാട്ടുകര തരകന്‍സ് ഹൈസ്‌കൂളില്‍ രാവിലെ 10 മുതല്‍ ഗാന്ധി ചിത്ര പ്രദര്‍ശനമുണ്ടാകും. എട്ടിന് രാവിലെ 10ന് തൃശൂര്‍ എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."