വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം
തൃശൂര്‍: ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ തോപ്പ് സെന്റ് തോമസ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാകും. സി.എന്‍ ജയദേവന്‍ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ആമുഖപ്രസംഗം നടത്തും. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കും. ജില്ലാ കലക്ടര്‍ ഡോ. എ.കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ അധ്യക്ഷന്‍മാരായ എന്‍.കെ അക്ബര്‍ , ഉഷ പരമേശ്വരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് പുലിക്കോട്ടില്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.എന്‍ റോസി (കോര്‍പ്പറേഷന്‍) മഞ്ജുള അരുണന്‍ (ജില്ലാ പഞ്ചായത്ത്), എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ്. സുലക്ഷണ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റെന്നി ജോര്‍ജ് നന്ദിയും പറയും. വയോജന നയവും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തില്‍ ഡോ. ശ്രീവിഷ്ണു ബോധവല്‍ക്കരണ ക്ലാസ് നയിക്കും.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വയോജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ നാടന്‍പാട്ട് ഉള്‍പ്പെടെ വിവിധ കലാപരിപാടി സംഘടിപ്പിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."