ഹൈവേ; നഷ്ടപരിഹാര നിര്‍ണയ സമിതി ഇന്ന് മുതല്‍ അപേക്ഷ സ്വീകരിക്കും: എ.ഡി.എം
തൃശൂര്‍: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതിനുളള അപേക്ഷ ഇന്ന് മുതല്‍ പീച്ചി, പാണഞ്ചേരി വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.കെ അനന്തകൃഷ്ണന്‍ അറിയിച്ചു.
പാണഞ്ചേരി വില്ലേജ് ഓഫിസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് എ.ഡി.എം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുളള സൗകര്യങ്ങള്‍ വിശദീകരിച്ചത്. നഷ്ടപരിഹാരത്തുക സമയബന്ധിതമായി നിശ്ചയിച്ച് നല്‍കുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്.
എ.ഡി.എമ്മിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ തഹസില്‍ദാറുടെ അധ്യക്ഷതയിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. പാണഞ്ചേരി പഞ്ചായത്ത് അംഗം, സെക്രട്ടറി, ഡെപ്യൂട്ടി തഹസില്‍ദാര്‍, വി.ഇ.ഒ, എല്‍.എസ്.ജി.ഡി എന്‍ജിനിയര്‍, പീച്ചി, പാണഞ്ചേരി വില്ലേജ് ഓഫിസര്‍മാര്‍, നാഷണല്‍ ഹൈവേ, കരാര്‍ കമ്പനി എന്നിവരുടെ പ്രതിനിധികള്‍ സമിതി അംഗങ്ങളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."