എസ്.എന്‍.ഡി.പിയില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു
കൊടകര: എസ്.എന്‍.ഡി.പി യോഗം കൊടകര യൂനിയനില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചു കൊടകര യൂനിയനിലെ മുരിക്കിങ്ങള് ശാഖാ സെക്രട്ടറി പി.കെ രാജപ്പനെ ശാഖാ സെക്രട്ടറി സ്ഥാനത്തു നിന്നും യോഗം കഴിഞ്ഞ ദിവസം നീക്കം ചെയ്യുകയും അംഗത്വത്തില്‍ നിന്നും അടുത്ത അഞ്ചു വര്‍ഷ കാലത്തേക്ക് പുറത്താക്കുകയും ചെയ്തിരുന്നു.
അതേ സമയം യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ചു എസ്.എന്‍.ഡി.പി യോഗം കൊടകര യൂനിയനിലെ മുരിക്കിങ്ങള് ശാഖാ കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജി വച്ചിരിക്കുകയാണ്. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ മൂന്നിന് നടന്ന എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ മീറ്റിങിന്റേതായിരുന്നു രാജപ്പനെ പുറത്താക്കാനുള്ള തീരുമാനം. എന്നാല്‍ താന്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും, എസ്.എന്‍.ഡി.പി യോഗം കൊടകര യൂനിയനിലെ അഴിമതികള്‍ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തതെന്നും രാജപ്പന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."