മന്ത്രി പഞ്ചായത്തിലെ ഏക ത്രിവേണി അടച്ചു പൂട്ടുന്നു
വടക്കാഞ്ചേരി: സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പഞ്ചായത്തായ തെക്കുംകര പഞ്ചായത്തിലെ ഏക ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് അടച്ചു പൂട്ടുന്നു. നഷ്ട കണക്ക് നിരത്തി സൂപ്പര്‍ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജ്മെന്റ് തീരുമാനമെടുത്തു.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് മണലിത്തറയില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. മേഖലയിലെ സാധാരണ ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകുന്നതിന് ഏറെ ഗുണപ്രദമായിരുന്നു ഈ സ്ഥാപനം. എന്നാല്‍ ലാഭത്തിലല്ലാത്ത ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് കണ്‍സ്യൂമര്‍ഫെഡ് മാനേജ്മെന്റ് പറയുന്നത്.
2012 ലാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം മണലിത്തറയില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. ഇന്ന് മുതല്‍ സ്ഥാപനം തുറന്ന് പ്രവര്ത്തിപ്പിക്കേണ്ടെന്ന് റീജ്യനല്‍ ഓഫിസില്‍ നിന്ന് ഫോണിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്. അതിനിടെ സ്ഥാപനം അടച്ച് പൂട്ടാനുള്ള നടപടിക്കെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."