അക്ഷയക്കാരുടെ കൊള്ളക്കെതിരേ യൂത്ത് ലീഗ്
കിനാലൂര്‍: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള ഈ വര്‍ഷത്തെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പില്‍ പരിഷ്‌കരിച്ച അപേക്ഷയില്‍ യാതൊരു രേഖയും അപ് ലോഡ് ചെയ്യാതെ വളരെ എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിട്ടും സര്‍ക്കാര്‍ കേന്ദ്രമായ അക്ഷയയില്‍ തോന്നിയപോലെ ഫീസ് വാങ്ങുന്നതിനെതിരെ മുസ്‌ലീം യൂത്ത് ലീഗ് പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു .അന്‍പത് മുതല്‍ ഇരുന്നൂറ് രൂപവരെ നല്‍കിയാല്‍ ആയിരം രൂപ മാത്രമാണ് സ്‌കോളര്‍ഷിപ്പായി കുട്ടികള്‍ക്ക് ലഭിക്കുന്നത്.
വളരെ നേരം വരിയായി നില്‍ക്കേണ്ടി വരുന്നതും അപേക്ഷാ ഫോമിനും മറ്റുമായി ദിവസങ്ങള്‍ അക്ഷയ കേന്ദ്രവുമായി കയറി ഇറങ്ങേണ്ടി വരുന്നതും രക്ഷിതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട് .സ്‌കൂള്‍ തലത്തില്‍ തന്നെ ഓണ്‍ ലൈന്‍ അപേക്ഷ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മുഹമ്മദ് ഷാഫി അധ്യക്ഷനായി. ഇപി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ , ഷാനവാസ് കുറുമ്പൊയില്‍ , ഷംസീര്‍ ആശാരിക്കല്‍, ഫൈസല്‍ എടവന ,നൗഫല്‍ തലയാട്, റിയാസ് കെ.കെ, ടി.എം നൗഷാദ് ,നാസര്‍ പി.കെ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."